Accidental Death | വിഴിഞ്ഞത്ത് നിര്‍ത്തിയിട്ട ലോറിയില്‍ ഇരുചക്രവാഹനമിടിച്ച് 7 വയസുകാരന് ദാരുണാന്ത്യം
Dec 28, 2023, 12:41 IST
തിരുവനന്തപുരം: (KVARTHA) വിഴിഞ്ഞത്ത് നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്നര്‍ ലോറിയില്‍ ഇരുചക്രവാഹനമിടിച്ച് അപകടം. സ്കൂടറില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉണ്ടായിരുന്ന ഏഴുവയസുകാരന് ദാരുണാന്ത്യം. സിബിന്-ദീപ ദമ്പതികളുടെ മകന് ആരോണ്‍ ആണ് മരിച്ചത്.
വ്യാഴാഴ്ച (28.12.2023) രാവിലെ ഏഴരയോടെ വിഴിഞ്ഞം കല്ലുവെട്ടാന്‍കുഴി ബൈപാസിന് സമീപം റിങ് റോഡിലായിരുന്നു അപകടം. റിങ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്നര്‍ ലോറിയില്‍ നിയന്ത്രണം തെറ്റിയ സ്കൂടര്‍ ഇടിക്കുകയായിരുന്നു.
ദമ്പതികളും മകനും അഞ്ചുമാസം പ്രായമുള്ള മകളുമാണ് ഇരുചക്രവാഹനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ ദമ്പതികള്‍ക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചുമാസം പ്രായമുള്ള മകള്‍ പരുക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.
Keywords: News, Kerala, Kerala-News, Accident-News, Regional-News, Thiruvananthapuram News, Accident, Child, Injured, Couple, Family, Daughter, Son, Seven Year Old, Boy, Died, Vizhinjam, Road Accident, Accidental Death, Thiruvananthapuram: Seven year old boy died in Vizhinjam road accident.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.