Vizhinjam Port | അനുമതി കാത്ത് പുറംകടലില്‍ കിടന്നത് 3 ദിവസം; ഒടുവില്‍ വിഴിഞ്ഞം തുറമുഖത്തേക്കുള്ള കപ്പല്‍ ഷെന്‍ ഹുവ-29ന് ക്ലിയറന്‍സ് കിട്ടി
Nov 13, 2023, 16:16 IST
തിരുവനന്തപുരം: (KVARTHA) വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാം കപ്പല്‍ ഷെന്‍ ഹുവ-29ന്റെ ഇമിഗ്രേഷന്‍ ക്ലിയറന്‍സ് പൂര്‍ത്തിയായി. ഇമിഗ്രേഷന്‍ ക്ലിയറന്‍സ് കിട്ടാത്തത് കാരണം മൂന്ന് ദിവസമാണ് കപ്പല്‍ പുറംകടലില്‍ കിടന്നത്. ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള നടപടി ക്രമങ്ങള്‍ വൈകിയതോടെയാണ് കാലതാമസമുണ്ടായത്.
ഇന്‍ഡ്യാ തീരത്ത് ഷെന്‍ ഹുവ-29 എത്തിയത് വ്യാഴാഴ്ചയാണ്. വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് ബര്‍തിംഗ് നിശ്ചയിച്ചിരുന്നത്. തുറമുഖത്ത് എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി കാത്തിരുന്നിട്ടും ഇമിഗ്രേഷന്‍ ക്ലിയറന്‍സ് കിട്ടാതായതോടെ അന്നത്തെ ബര്‍തിംഗ് ഉപേക്ഷിക്കുകയായിരുന്നു. കപ്പല്‍ പുറംകടലില്‍ കിടന്ന ഈ ദിവസങ്ങളിലെ നഷ്ടം 19 ലക്ഷം രൂപയോളമാണ്.
ഓരോ കപ്പലിനും പ്രത്യേകം പ്രത്യേകം അനുമതി വേണം. ആദ്യ കപ്പലിലെ ജീവനക്കാരായ ചൈനീസ് പൗരന്മാര്ക്ക് ബര്‍ത്തില്‍ ഇറങ്ങാനുള്ള അനുമതി നിഷേധിച്ചപ്പോള്‍ കേന്ദ്രത്തിന് കേരളം കത്തെഴുതിയിരുന്നു. പക്ഷെ നിലവില്‍ സര്‍കാരിന്റെ ഇടപെടല്‍ അദാനി ഗ്രൂപ് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്.
ആദ്യത്തെ കപ്പലായ ഷെന്‍ ഹുവ-15 എത്തിയപ്പോള്‍ ആദ്യം നങ്കൂരമിട്ടത് മുന്ദ്ര തുറമുഖത്താണ്. ഫെബ്രുവരിക്ക് മുമ്പായി ക്രെയ്നുകളുമായി ഇനി ആറ് കപ്പല്‍ കൂടി തീരത്തെത്തും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.