Arrested | സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നശേഷം യുവതിയെ ദേഹോപദ്രവം ഏല്‍പ്പിച്ചതായി പരാതി; സമൂഹ മാധ്യമ താരം മീശ വിനീത് വീണ്ടും അറസ്റ്റില്‍
Aug 24, 2023, 08:30 IST
തിരുവനന്തപുരം: (www.kvartha.com) ടിക് ടോക് നിരോധിക്കുന്നതിന് മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ താരമായി വിവാദത്തിലായ
മീശ വിനീത് വീണ്ടും പൊലീസ് പിടിയിലായി. സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം യുവതിയെ ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.
തിരുവനന്തപുരം കിളിമാനൂര്‍ ഗ്രാമ പഞ്ചായത് പരിധിയില്‍ താമസിക്കുന്ന വിനീത് നേരത്തെ ലൈംഗിക പീഡനം, മോഷണം തുടങ്ങിയ കേസുകളിലും അറസ്റ്റിലായിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് പെട്രോള്‍ പമ്പ് മാനേജരില്‍നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിലും പൊലീസ് വിനീതിനെ അറസ്റ്റ് ചെയ്തിരുന്നു.
മാര്ച് 23നാണ് കണിയാപുരത്തെ നിഫി ഫ്യുവല്‍സ് മാനേജര്‍ ഷായുടെ കൈയിലുണ്ടായിരുന്ന പണം മീശ വിനീതും സുഹൃത്തും കൂടി കവര്‍ന്നത്. പമ്പിന്റെ കലക്ഷനായ രണ്ടര ലക്ഷം രൂപ തൊട്ടടുത്തുള്ള ബാങ്കില്‍ അടയ്ക്കാന്‍ കൊണ്ടുപോകവേയാണ് പ്രതികള്‍ പണം പിടിച്ചുപറിച്ച് ബൈകില്‍ കടന്നതെന്നായിരുന്നു പരാതി.
തുടര്‍ന്ന് പൊലീസ് അന്വേഷണത്തില്‍ പ്രതികള്‍ ബൈക് പോത്തന്‍കോട് പൂലന്തറയില് ഉപേക്ഷിച്ച് ഓടോ റിക്ഷയില്‍ വെഞ്ഞാറമൂട് ഭാഗത്തേക്ക് കടന്നതായി അറിഞ്ഞു. പിന്നീട് നടന്ന അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. മോഷ്ടിച്ച പണം വിനീത് ബുളറ്റ് വാങ്ങുകയും കടം തീര്‍ക്കുകയും ചെയ്തു. അറസ്റ്റിലായ വിനീതിനെതിരെ പത്തോളം മോഷണകേസുകളും യുവതിയെ പീഡിപ്പിച്ച കേസുമുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News, Kerala, Kerala-News, Police-News, News-Malayalam, Thiruvananthapuram, Social Media, Meesha Vineeth, Arrested, Police, Thiruvananthapuram: Social Media star Meesha Vineeth Again arrested by police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.