Accident | കാറും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം; പിതാവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന 16കാരന് ദാരുണാന്ത്യം

 


തിരുവനന്തപുരം: (www.kvartha.com) കാറും ബുള്ളും കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. വെള്ളറട ചെമ്പക ഭവനില്‍ പ്രസാദിന്റെയും പരേതയായ രജിതയുടെയും മകന്‍ കാശിനാഥ് (16) ആണ് മരിച്ചത്. പിതാവ് പ്രസാദ് (50), ഇളയ സഹോദരന്‍ കൗശിക് നാഥ് (11) എന്നിവര്‍ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിലാണ്. പിതാവിനൊപ്പം ബുള്ളറ്റില്‍ യാത്ര ചെയ്യവെയാണ് അപകടം സംഭവിച്ചത്.

ബുധനാഴ്ച രാത്രി വെള്ളറട പൊന്നമ്പിക്ക് സമീപമാണ് അപകടം. കിളിയൂര്‍ ഭാഗത്തുനിന്ന് വെളളറടയിലേക്ക് വരുകയായിരുന്ന ബുള്ളറ്റില്‍ അമിത വേഗതയില്‍ എത്തിയ കാര്‍ ഇടിക്കുകയായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കാശിനാഥ് മരിച്ചത്. ധനുവച്ചപുരം എന്‍കെഎം ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് കാശിനാഥ്.

Accident | കാറും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം; പിതാവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന 16കാരന് ദാരുണാന്ത്യം

Keywords: Thiruvananthapuram, News, Kerala, Death, Accident, hospital, Injured, hospital, Thiruvananthapuram: Student died in road accident.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia