Vayalar Award | ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്; പുരസ്‌കാരം ആത്മകഥയായ ജീവിതം ഒരു പെന്‍ഡുലത്തിന്
Oct 8, 2023, 13:49 IST
തിരുവനന്തപുരം: (KVARTHA) 2023-ലെ വയലാര്‍ അവാര്‍ഡ് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിക്ക്. ശ്രീകുമാരന്‍ തമ്പിയുടെ ആത്മകഥയായ 'ജീവിതം ഒരു പെന്‍ഡുല'ത്തിനാണ് പുരസ്‌കാരം. വയലാര്‍ ട്രസ്റ്റ് അധ്യക്ഷന്‍ പെരുമ്പടവം ശ്രീധരനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
തീക്ഷ്ണമായ ജീവിതാനുഭവങ്ങളുള്ള രാജ്യത്തെ തന്ന ബൃഹത്തായ ആത്മകഥയാണ് ജീവിതം ഒരു പെന്‍ഡുലമെന്ന് ജൂറി വിലയിരുത്തി. ഡോ. പികെ രാജശേഖരന്‍. വിജയലക്ഷ്മി, എല്‍ തോമസ് കുട്ടി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്
ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ നിര്‍മ്മിച്ച ശില്പവും അടങ്ങുന്ന പുരസ്‌കാരം വയലാറിന്റെ ചരമദിനമായ ഈ മാസം 27 ന് തിരുവനന്തപുരത്ത് സമ്മാനിക്കും.
കേരള സാഹിത്യ അകാഡമി അവാര്‍ഡ്, കേരള സംഗീത നാടക അകാഡമി എന്നിവയുടെ ജെനറല്‍ കൗണ്‍സില്‍ അംഗമായിരുന്നിട്ടുണ്ട്. മലയാള ചലച്ചിത്ര പരിഷത്ത്, മലയാളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ വൈസ് പ്രസിഡന്റായിരുന്നു. ദേശീയ ഫീചര്‍ ഫിലിം ജൂറിയില്‍ മൂന്ന് പ്രാവശ്യം അംഗമായിരുന്നു. കേരള സംസ്ഥാന ഫീചര്‍ ഫിലിം ജൂറി ചെയര്‍മാനായിരുന്നു.
സിനിമയ്ക്കും മറ്റു മാധ്യമങ്ങള്‍ക്കുമായി മൂവായിരത്തിലധികം ഗാനങ്ങള്‍ രചിച്ചു. 78 സിനിമകള്‍ക്കു തിരക്കഥ എഴുതി. 30 ലധികം സിനിമകള്‍ സംവിധാനം ചെയ്തു. 22 ചലച്ചിത്രങ്ങള്‍ സ്വന്തമായി നിര്‍മിച്ചു. 13 ടെലിവിഷന്‍ പരമ്പരകളുടെ നിര്‍മാതാവും സംവിധായകനുമായി.
ഏഴ് കവിതാ സമാഹാരങ്ങള്‍, നാല് നോവലുകള്‍, ഒരു കഥാസമാഹാരം, രണ്ടു ചലച്ചിത്ര ഗ്രന്ഥങ്ങള്‍, തിരഞ്ഞെടുത്ത 1001 ഗാനങ്ങളടങ്ങിയ ഹൃദയസരസ്സ് തുടങ്ങിയവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിനിമ കണക്കും കവിതയും എന്ന കൃതിക്ക് മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. മികച്ച ഗാനരചനയ്ക്കുള്ള കേരള സര്‍ക്കാരിന്റെ പുരസ്‌കാരം രണ്ടു തവണ ലഭിച്ചു.
സംവിധാനം ചെയ്ത ഗാനം, മോഹിനിയാട്ടം എന്നീ സിനിമകള്‍ക്ക് കലാമൂല്യവും പൊതുജുനപ്രീതിയുമുള്ള ചിത്രങ്ങള്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.