Fire | പാലോട് ഇടിഞ്ഞാര്‍ വനത്തില്‍ കാട്ടുതീ; 50 ഏകര്‍ കത്തിനശിച്ചു
Feb 17, 2023, 17:21 IST
തിരുവനന്തപുരം: (www.kvartha.com) പാലോട് ഇടിഞ്ഞാര്‍ വനത്തിലുണ്ടായ കാട്ടുതീയില്‍ 50 ഏകര്‍ കത്തിനശിച്ചു. ഇപ്പോഴും തീ പടര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് വിവരം. ഇടിഞ്ഞാര്‍-മൈലാടും കുന്ന്, മല്ലച്ചല്‍ എന്ന സ്ഥലത്താണ് കാട്ടുതീ പടര്‍ന്നത്.
വിതുര ഫയര്‍ഫോഴ്‌സ്, പാലോട് റെയ്ഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍, വാചര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് നാട്ടുകാര്‍ തീ കത്തുന്നത് കാണുന്നത്. ഉടന്‍ വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.
ഫയര്‍ ഫോഴ്‌സ് വാഹനത്തിന് പ്രദേശത്തേക്ക് പോകാന്‍ കഴിയില്ല. ഇടിഞ്ഞാറില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ഉള്‍ വനത്തിലാണ് തീ പടര്‍ന്ന് പിടിക്കുന്നത്. കമ്പ് കൊണ്ട് അടിച്ചും ഫയര്‍ ബ്രേക്കര്‍ ഉപയോഗിച്ചും തീയണയ്ക്കാന്‍ ശ്രമം തുടരുന്നു.
Keywords: Thiruvananthapuram, News, Kerala, Fire, forest, Thiruvananthapuram: Wildfire at Palode Idinjar forest.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.