Arrested | ശരീരാവയവങ്ങള്‍ നഷ്ടപ്പെട്ട രീതിയില്‍ കരക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ കടിച്ചുവലിച്ച സംഭവം; മാതാവ് അറസ്റ്റില്‍

 


തിരുവനന്തപുരം: (www.kvartha.com) ശരീരാവയവങ്ങള്‍ നഷ്ടപ്പെട്ട രീതിയില്‍ കരക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ കടിച്ചുവലിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത് പരിധിയിലെ ജൂലിയാണ് പൊലീസ് പിടിയിലായത്. 

കഴിഞ്ഞ 18ന് രാവിലെയാണ് നവജാത ശിശുവിന്റെ മൃതദേഹം അഞ്ചുതെങ്ങ് തീരത്തടിഞ്ഞ് കണ്ടെത്തിയത്. ഒരു കയ്യും കാലും നഷ്ടപ്പെട്ട നിലയിലായിരുന്നു മൃതദേഹം. മാമ്പള്ളി പള്ളിക്ക് പുറകുവശത്തെ തീരത്താണ് മൃതശരീരം കരക്കടിഞ്ഞത്. ഒറ്റനോട്ടത്തില്‍ ഒരു പാവയുടെ രൂപത്തിലായിരുന്നതിനാല്‍ പ്രദേശവാസികള്‍ ആദ്യം ഇത് ശ്രദ്ധിച്ചിരുന്നില്ല. 

എന്നാല്‍ മണത്തെത്തിയ തെരുവ് നായ കടിച്ചെടുത്ത് മാമ്പള്ളി നടവഴിയില്‍ കൊണ്ട് ഇടുകയും ഇവിടെവെച്ച് കടിച്ചു വലിക്കുകയുമായിരുന്നു. ഇതോടെ, നവജാത ശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞ പ്രദേശവാസികള്‍ ഉടന്‍ തന്നെ അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. 

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച അമ്മയെ കണ്ടെത്തിയത്. യുവതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Arrested | ശരീരാവയവങ്ങള്‍ നഷ്ടപ്പെട്ട രീതിയില്‍ കരക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ കടിച്ചുവലിച്ച സംഭവം; മാതാവ് അറസ്റ്റില്‍


Keywords:  News, Kerala, Kerala-News, Regional-News, News-Malayalam, Thiruvananthapuram, Woman, Arrested. Newborn Baby, Deadbody, Stray Dog, Thiruvananthapuram: Woman arrested after newborn baby's body bitten by stray dog.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia