Medical Negligence | തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ഗുരുതര വീഴ്ച; വാതത്തിന് ചികിത്സ തേടിയെത്തിയ രോഗിക്ക് ഹൃദ്രോഗത്തിനുള്ള മരുന്ന് മാറി നല്‍കിയതായി പരാതി; ആരോഗ്യമന്ത്രിയുടെ അടിയന്തരമായ ഇടപെടല്‍ ഉണ്ടാകണമെന്ന് കുടുംബം
Oct 9, 2023, 11:00 IST
തിരുവനന്തപുരം: (KVARTHA) മെഡികല്‍ കോളേജ് ആശുപത്രിയിലെ ഫാര്‍മസിയില്‍ രോഗിക്ക് മരുന്ന് മാറി നല്‍കിയതായി ആരോപണം. വാതത്തിന് ചികിത്സ തേടിയെത്തിയ രോഗിക്ക് ഹൃദ്രോഗത്തിനുള്ള മരുന്ന് മാറി നല്‍കിയതായി പരാതി. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ചികിത്സ തേടിയെത്തിയ 18 വയസുള്ള പെണ്‍കുട്ടിക്കാണ് ദുരനുഭവം ഉണ്ടായിരിക്കുന്നത്.
തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ വാതരോഗത്തിനാണ് 18 കാരി ചികിത്സ തേടിയത്. ഓഗസ്റ്റ് 22ന് ഒപിയില്‍ ഡോക്ടറെ കാണുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ നല്‍കിയ മരുന്നിന് പകരം ഫാര്‍മസിയില്‍ നിന്ന് നല്‍കിയത് ഹൃദ്രോഗത്തിനുള്ള മരുന്നായിരുന്നുവെന്നാണ് ആരോപണം.
45 ദിവസത്തോളമാണ് ഫാര്‍മസിയില്‍ നിന്ന് നല്‍കിയ മരുന്ന് പെണ്‍കുട്ടി കഴിച്ചത്. വൈകാതെ പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളായപ്പോഴാണ് മരുന്നു മാറിയെന്ന് അറിയുന്നത്. ഗുരുതരമായി സന്ധിവേദനയും ഛര്‍ദില്‍ അടക്കം ഉണ്ടാവുകയും ഞരമ്പുകളില്‍ നിന്നടക്കം രക്തം പൊട്ടിയൊലിക്കുന്ന അവസ്ഥയുണ്ടായെന്നും ബന്ധുക്കള്‍ പറഞ്ഞു. പെണ്‍കുട്ടി എന്‍ട്രന്‍സ് കോചിങ് സെന്ററില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഞായറാഴ്ച (08.10.2023) രാത്രിയാണ് പെണ്‍കുട്ടിയെ മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. വിവരം അറിയിച്ചയുടനെ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡികല്‍ കോളജ് ആശുപത്രിയിലെ സൂപ്രണ്ടിനും പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അടിയന്തരമായ ഇടപെടല്‍ ആരോഗ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

Keywords: News, Kerala, Kerala-News, Health-News, Malayalam-News, Thiruvananthapuram News, Kerala News, Health, Wrong Medicine, Patient, Girl, Pharmacy, Medical College Hospital, Thiruvananthapuram: Wrong medicine given to patient at Medical College Hospital pharmacy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.