Arrested | തുമ്പയില്‍ നാഗാലാന്റ് സ്വദേശിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി; യുവാവ് അറസ്റ്റില്‍
Aug 21, 2023, 11:59 IST
തിരുവനന്തപുരം: (www.kvartha.com) തുമ്പയില്‍ നാഗാലാന്റ് സ്വദേശിയായ യുവതിക്ക് നേരെയാണ് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കഠിനംകുളം ഗ്രാമ പഞ്ചായത് പരിധിയിലെ അനീഷിനെ (26) ആണ് തുമ്പ പൊലീസ് പിടികൂടിയത്. ബൈകിലെത്തിയ യുവാവ് യുവതിയെ കടന്നുപിടിച്ച് ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
പൊലീസ് പറയുന്നത്: കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. തുമ്പയിലെ ഒരു സൂപര്‍ മാര്‍കറ്റിലെ ജോലിക്കാരിയാണ് യുവതി. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു യുവതിക്ക് നേരെ ആക്രമണം നടന്നത്.
നടന്നു പോവുകയായിരുന്നു യുവതിയെ ബൈകിലെത്തിയ യുവാവ് തടഞ്ഞ് വെച്ച് കടന്നു പിടിക്കുകയായിരുന്നു. ബഹളം വെച്ചതോടെ നാട്ടുകാരും കൂടെ ജോലി ചെയ്യുന്നവരും ഓടിയെത്തി. ഇതോടെ ഇയാള്‍ സ്ഥലത്തുനിന്നും ബൈക് ഓടിച്ച് രക്ഷപ്പെട്ടു.
തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാള്‍ നേരത്തെയും സമാനമായ ആക്രമണം നടത്തിയിട്ടുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.
Keywords: News, Kerala, Kerala-News, Police-News, News-Malayalam, Thiruvananthapuram, Youth, Arrested, Assaulting, Nagaland Woman, Thiruvananthapuram: Youth arrested for assaulting Nagaland woman.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.