Accidental Death | കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ബസിടിച്ച് യാത്രക്കാരിയായ കോളജ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

 


തിരുവനന്തപുരം: (KVARTHA) കാട്ടാക്കടയില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് കോളജ് വിദ്യാര്‍ഥിനി മരിച്ചു. അഭന്യ (18) ആണ് മരിച്ചത്. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാട്ടാക്കട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ തിങ്കളാഴ്ച (13.11.2023) വൈകിട്ടായിരുന്നു സംഭവം.

കോളജ് വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അഭന്യ. ഫോണ്‍ ചെയ്യുന്നതിനായി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഒരു ഭാഗത്ത് മാറിനിന്നു. ഈ സമയത്ത് വിഴിഞ്ഞം ഭാഗത്ത് നിന്ന് വന്ന കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെത്തി നിര്‍ത്തിയശേഷം അപ്രതീക്ഷിതമായി മുന്നോട്ടെടുത്തു. ഇതിനിടെ ബസിനും വാണിജ്യ സമുച്ചയത്തിന്റെ തൂണിനും ഇടയില്‍പെട്ട് അഭന്യയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു. മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മരിച്ച കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

അപകടത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാരെ ബസ് സ്റ്റാന്റിലുണ്ടായിരുന്ന രോഷാകുലരായ യാത്രക്കാര്‍ കയ്യേറ്റം ചെയ്തു. സ്ഥലത്ത് സംഘര്‍ഷമുണ്ടായി. ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്ന് ആരോപിച്ച് യാത്രക്കാരായ പ്രദേശവാസികളും വിദ്യാര്‍ഥികളും ബസ് സ്റ്റാന്‍ഡില്‍ സംഘടിക്കുകയായിരുന്നു. ഇതിനിടെ ഡ്രൈവര്‍ കെഎസ്ആര്‍ടിസി സൂപ്രണ്ടിന്റെ ഓഫീസ് മുറിയിലേക്ക് ഓടിക്കയറി. ഇയാളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടായിരുന്നു വാക് തര്‍ക്കം ഉടലെടുത്തത്. പിന്നീട് പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.

Accidental Death | കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ബസിടിച്ച് യാത്രക്കാരിയായ കോളജ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം



Keywords: News, Kerala, Kerala-News, Accident-News അപകട-വാർത്തകൾ,Malayalam-News, Thiruvananthapuram news,18 Year Old, Girl, Died, KSRTC, Bus, Accident, Kattakada News, Stand, Thiruvananthapuram:18 year old girl died in KSRTC bus accident at Kattakada stand.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia