ടിപി വധം: വിഎസിന്റെ അഭിപ്രായത്തെ മാനിക്കുന്നുവെന്ന് തിരുവഞ്ചൂര്‍
Sep 6, 2012, 16:42 IST
തിരുവനന്തപുരം: ടിപി വധം സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ന്യായമാണെന്ന വിഎസിന്റെ അഭിപ്രായത്തെ മാനിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സിബിഐ അന്വേഷണക്കാര്യത്തില്‍ അന്തിമ തീരുമാനം പിന്നീട് കൈക്കൊള്ളും. കേരള പൊലീസിന്റെ അന്വേഷണം ഒരു ഘട്ടത്തിലും മരവിപ്പിച്ചിട്ടില്ലെന്നും അന്വേഷണം അട്ടിമറിക്കാന്‍ സിപിഐ(എം) ശ്രമിച്ചതായും തിരുവഞ്ചൂര്‍ പറഞ്ഞു. നിയമവശങ്ങള്‍ പരിശോധിച്ച ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
ടിപി ചന്ദ്രശേഖരന്‍ വധം സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ന്യായമാണെന്ന് വി.എസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ടിപിയുടെ ഭാര്യ കെ.കെ രമയുടെ ആവശ്യം സാക്ഷാല്‍ക്കരിക്കേണ്ടത് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമാണെന്നും ടിപി വധത്തില്‍ ഉന്നതരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന രമയുടെ സംശയം ദുരീകരിക്കേണ്ടത് ആവശ്യമാണെന്നും വിഎസ് പറഞ്ഞു.
Keywords: Kerala, V,S Achuthanandan, KK Rama, TP Chandrasekharan, CBI probe, Murder case, Thiruvanjoor Radhakrishnan,
ടിപി ചന്ദ്രശേഖരന്‍ വധം സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ന്യായമാണെന്ന് വി.എസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ടിപിയുടെ ഭാര്യ കെ.കെ രമയുടെ ആവശ്യം സാക്ഷാല്‍ക്കരിക്കേണ്ടത് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമാണെന്നും ടിപി വധത്തില്‍ ഉന്നതരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന രമയുടെ സംശയം ദുരീകരിക്കേണ്ടത് ആവശ്യമാണെന്നും വിഎസ് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.