Cauliflower | ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് കോളിഫ്‌ളവര്‍, എന്നാല്‍ ഈ പ്രശ്നങ്ങള്‍ ഉള്ളവര്‍ തൊട്ടാല്‍ ഗുണത്തേക്കാളേറെ ഉണ്ടാകുന്നത് ദോഷങ്ങള്‍

 


കൊച്ചി: (KVARTHA) ഇഷ്ടപ്പെട്ട പച്ചക്കറികളുടെ പട്ടികയില്‍ ഏറ്റവും പോഷകഗുണളുള്ള ഒന്നാണ് കോളിഫ്ളവര്‍. ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത് എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. എന്നാല്‍ കോളിഫ്ളവര്‍ കഴിക്കുമ്പോള്‍ അത് ചില ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തനിച്ചുവെക്കുന്നതിന് പുറമെ പല വിധത്തിലുള്ള കറികള്‍ ഉണ്ടാക്കുന്നതിനും വെജിറ്റബിള്‍ ബിരിയാണി ഉണ്ടാക്കുന്നതിനും എല്ലാം കോളിഫ്ളവര്‍ ഉപയോഗിക്കാവുന്നതാണ്.

Cauliflower | ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് കോളിഫ്‌ളവര്‍, എന്നാല്‍ ഈ പ്രശ്നങ്ങള്‍ ഉള്ളവര്‍ തൊട്ടാല്‍ ഗുണത്തേക്കാളേറെ ഉണ്ടാകുന്നത് ദോഷങ്ങള്‍

എന്നാല്‍ കോളിഫ്‌ളവറിന് ചില പാര്‍ശ്വഫലങ്ങളുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇത് ഗുണത്തോടൊപ്പം തന്നെ ചില ദോഷഫലങ്ങളും നല്‍കുന്നുണ്ട്. എന്തൊക്കെ ആരോഗ്യപ്രശ്നങ്ങളാണ് കോളിഫ്ളവര്‍ കഴിച്ചാല്‍ ഉണ്ടാകുന്നത് എന്ന് നോക്കാം.

*ദഹന പ്രശ്നങ്ങള്‍ വര്‍ധിക്കുന്നു

കോളിഫ് ളവറും ദഹന ആരോഗ്യവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. സാധാരണയായി ക്രൂസിഫറസ് പച്ചക്കറികള്‍ എന്നറിയപ്പെടുന്ന പച്ചക്കറികളില്‍ ഫോളേറ്റ്, വിറ്റാമിന്‍ കെ, ഫൈബര്‍ എന്നിവ പോലുള്ള മികച്ച പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ചില അത്ഭുതകരമായ ആരോഗ്യ ഗുണങ്ങളുമുണ്ട്. നിര്‍ഭാഗ്യവശാല്‍, ഈ പച്ചക്കറികള്‍ അമിതമായി കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ക്കും കാരണമാകും.

ക്രൂസിഫറസ് പച്ചക്കറികള്‍ ദഹിപ്പിക്കാന്‍ പ്രയാസമാണ്, പ്രത്യേകിച്ച് അസംസ്‌കൃതമായി കഴിക്കുമ്പോള്‍. അതുകൊണ്ടുതന്നെ ഇത് വയറുവേദനയ്‌ക്കോ ഗ്യാസ് പ്രശ്നത്തിലേക്കോ നയിച്ചേക്കാം. ഇക്കാരണങ്ങളാല്‍ സ്ഥിരമായി ദഹന സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവരെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

* ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്‍

എല്ലാത്തരം ക്രൂസിഫറസ് പച്ചക്കറികളിലും റാഫിനോസ് അടങ്ങിയിട്ടുണ്ട്. ഇത് ഒരു തരം കാര്‍ബോ ഹൈഡ്രേറ്റ് ആണ്. റാഫിനോസ് ചില സസ്യങ്ങളില്‍ സ്വാഭാവികമായും കാണപ്പെടുന്നു, പക്ഷേ അതിനെ തകര്‍ക്കാന്‍ സഹായിക്കുന്ന ശരിയായ എന്‍സൈം നമ്മുടെ ശരീരത്തില്‍ സജ്ജീകരിച്ചിട്ടില്ല. ഇതിനര്‍ഥം ഈ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കുമ്പോള്‍, അത് ദഹിക്കാതെ ചെറുകുടലില്‍ നിന്ന് വന്‍കുടലിലേക്ക് നീങ്ങുന്നു.

അവ ഒടുവില്‍ വന്‍കുടലില്‍ പ്രവേശിക്കുമ്പോള്‍, അവിടെയുള്ള ബാക്ടീരിയകള്‍ അതിനെ പുളിപ്പിക്കാന്‍ തുടങ്ങുന്നു, ഇത് വീക്കത്തിനും വാതകത്തിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇവര്‍ ഒരു കാരണവശാലും ഇത്തരം പച്ചക്കറികള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

*വായ്നാറ്റവും ശരീര ദുര്‍ഗന്ധവും

കോളിഫ്ളവര്‍ കഴിക്കുന്നവരില്‍ വായ്നാറ്റവും ശരീര ദുര്‍ഗന്ധവും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഗ്ലൂകോസിനോലേറ്റ്സ് എന്ന സള്‍ഫര്‍ അടങ്ങിയ രാസവസ്തുക്കളും കോളിഫ്ളവറില്‍ അടങ്ങിയിട്ടുണ്ട്. ഈ രാസവസ്തുക്കള്‍ ആമാശയത്തില്‍ എത്തുമ്പോള്‍, അവ ഹൈഡ്രജന്‍ സള്‍ഫൈഡ് പോലുള്ള സംയുക്തങ്ങള്‍ ഉണ്ടാക്കുന്നു, ഇതാണ് കോളിഫ്ളവര്‍ കഴിച്ചതിനുശേഷം വായ്നാറ്റവും ശരീര ദുര്‍ഗന്ധവും ഉണ്ടാവുന്നതിനുള്ള പ്രധാന കാരണം. അതുകൊണ്ട് തന്നെ ഇത് കഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

*യൂറിക് ആസിഡിന്റെ അളവ് വര്‍ധിക്കുന്നു

കോളിഫ്ളവര്‍ കഴിക്കുന്നത് പലപ്പോഴും ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് വര്‍ധിപ്പിക്കുന്നുണ്ട്. ഇത് പലപ്പോഴും ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു. കോളിഫ്ളവറില്‍ കൂടുതല്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം ആണ് പലപ്പോഴും യൂറിക് ആസിഡിന്റെ അളവ് വര്‍ധിപ്പിക്കുന്നതിന് കാരണമാകുന്നത്.

ഇത് കൂടാതെ പൊട്ടാസ്യത്തിന്റെ അളവും കൂടുതലാണ്. അമിതമായ അളവില്‍ കോളിഫ്ളവര്‍ കഴിച്ചാല്‍ രക്തം കട്ടിയാവുന്നതിനും കാരണമാകുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. കോളിഫ്ളവര്‍ കഴിക്കുന്നതിലൂടെ അത് കൂടുതല്‍ ആരോഗ്യപ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു.

*കിഡ്നി സ്റ്റോണ്‍

കോളിഫ്ളവര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അത് കിഡ്നി സ്റ്റോണ്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ആരോഗ്യം സംരക്ഷിക്കാവുന്നതാണ്. കിഡ്നി സ്റ്റോണ്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് ദിവസവും ധാരാളം വെള്ളം കുടിക്കാവുന്നതാണ്.

*കോളിഫ്ളവര്‍ എങ്ങനെ കഴിക്കണം?

ഫ്രഷ് കോളിഫ്‌ളവറില്‍ മറ്റുള്ളവയെ അപേക്ഷിച്ച് 30 ശതമാനം കൂടുതല്‍ പ്രോട്ടീനും വിവിധ തരത്തിലുള്ള ആന്റിഓക്‌സിഡന്റുകളുമുണ്ട്. അസംസ്‌കൃത കോളിഫ്‌ളവറില്‍ മൊത്തത്തില്‍ പരമാവധി ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. പാകം ചെയ്യുമ്പോള്‍ കോളിഫ്‌ളവറിലെ ഇന്‍ഡോള്‍ അളവ് കൂടും.

കോളിഫ്‌ളവര്‍ വ്യത്യസ്ത രീതികളില്‍ കഴിക്കാം. പക്ഷേ ദഹനപ്രശ്‌നങ്ങള്‍ കൂടുതലാണെങ്കില്‍ കോളിഫ്‌ളവര്‍ എപ്പോഴും നല്ലതുപോലെ വേവിച്ച് കഴിക്കാന്‍ ശ്രദ്ധിക്കണം. കൂടാതെ, മെച്ചപ്പെട്ട ദഹന ആരോഗ്യത്തിനായി കോളിഫ്ളവര്‍ മിതമായ അളവില്‍ കഴിക്കാന്‍ ശ്രമിക്കുക. ഇത് വെള്ളത്തില്‍ തിളപ്പിക്കുന്നത് ഒഴിവാക്കുക, കാരണം ഇത് ഏറ്റവും കൂടുതല്‍ ആന്റിഓക്‌സിഡന്റുകള്‍ നഷ്ടപ്പെടുന്നതിന് കാരണമാകുന്നു.

Keywords: This is a common side effect of eating cauliflower, Kochi, News, Cauliflower, Side Effects, Health, Health Tips, Warning, Cooking, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia