മൊബൈല്‍ഷോപ്പ് ഉടമയ്‌ക്കെതിരെ പരാതി നല്‍കാന്‍ എത്തിയ യുവതിയോട് മുറിയിലേക്ക് വന്നാല്‍ പണം നല്‍കാമെന്ന് എസ് ഐയുടെ വാഗ്ദാനം; നിഷേധിച്ച ഭര്‍ത്താവിന് ക്രൂരമര്‍ദനം
Nov 14, 2016, 13:40 IST
തൊടുപുഴ: (www.kvartha.com 14.11.2016) മൊബൈല്‍ഷോപ്പ് ഉടമയ്‌ക്കെതിരെ പരാതി നല്‍കാന്‍ എത്തിയ യുവതിയോട് മുറിയിലേക്ക് വന്നാല്‍ പണം നല്‍കാമെന്ന് എസ് ഐയുടെ വാഗ്ദാനം. ഇത് നിഷേധിച്ച യുവതിയുടെ ഭര്‍ത്താവിനെ ക്രൂരമായി മര്‍ദിച്ചു.
തൊടുപുഴ പോലീസ് സ്‌റ്റേഷനിലാണ് സംഭവം. പോലീസിന്റെ പീഡനത്തിലും അപമാനത്തിലും മനംനൊന്ത് ജീവനൊടുക്കുകയാണെന്ന് പ്രഖ്യാപിച്ച് യുവതി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. തൊടുപുഴ സ്വദേശിനിയാണ് എസ്.ഐയ്‌ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടത്.
അതേസമയം ആരോപണം തൊടുപുഴ എസ്.ഐ നിഷേധിച്ചു. അപമാനിക്കാന്‍ ശ്രമിച്ച മൊബൈല്‍ ഷോപ്പ് ഉടമയ്‌ക്കെതിരെ പരാതി നല്‍കാന്‍ സ്‌റ്റേഷനിലെത്തിയപ്പോഴാണ് എസ്.ഐ ഗുണ്ടയെ പോലെ പെരുമാറിയതെന്ന് യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. തന്നെ അപമാനിക്കാന്‍ ശ്രമിച്ചയാളെ പോലീസുകാര്‍ സ്റ്റേഷനില്‍ കസേര നല്‍കി ആദരിച്ചിരുത്തി. പരാതി നല്‍കിയ തന്നെയും ഭര്‍ത്താവിനേയും അവിടെ നിര്‍ത്തുകയായിരുന്നുവെന്നും യുവതി പറയുന്നു.
കുറച്ചുകഴിഞ്ഞപ്പോള്‍ 'പണം തരാമെന്നും തന്റെ മുറിയിലേക്ക് വരണമെന്നും' എസ് ഐ ആവശ്യപ്പെട്ടു. ഇതുകേട്ട് പ്രതികരിച്ച ഭര്‍ത്താവിനെ സ്‌റ്റേഷനിലെ പോലീസുകാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. അവശനിലയിലായ ഭര്‍ത്താവിനൊപ്പം കോലഞ്ചേരി ആശുപത്രിയിലാണ് ഇപ്പോള്‍ താന്‍ കഴിയുന്നതെന്നും ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും യുവതി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
''എന്റെ സുഹൃത്തുക്കളെ എന്റെ ഭര്‍ത്താവിന്റെ കാര്യം എന്നെ അറിയാവുന്ന ആള്‍ക്കാര്‍ക്ക് അറിയാം. സുഖമില്ലതെ ഇരിക്കുന്ന ഭര്‍ത്താവിനെ തൊടുപുഴ Sub Inspector എന്ന് പറയുന്ന ഒരു ഗുണ്ട ഇടിച്ച് കോലഞ്ചേരി ഹോസ്പിറ്റലില്‍ ആക്കി. ഇവനെപ്പോലെ കാക്കി ഇട്ട ഗുണ്ടകള്‍ക്കാണോ പെണ്ണിന്റെ മാനം രക്ഷിക്കാന്‍ സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നത്. ഞാന്‍ ഈ മാസം 10 ന് തൊടുപുഴ ബാങ്കില്‍ പോയി തിരിച്ചുവരുന്നതിനിടെ എന്റെ മൊബൈല്‍ ചാര്‍ജ് തീര്‍ന്നത് കൊണ്ട് സീമാസിന്റ മുമ്പില്‍ ഉള്ള ഒരു കടയില്‍ ചര്‍ജ് ചെയ്യാന്‍ കേറി.
ഒരു 50 വയസിന് മുകളില്‍ ഉള്ള ഒരു മനുഷ്യനാണ് അവിടെ ഉണ്ടായിരുന്നത്. അയാള്‍ എന്നോട് പറഞ്ഞത് അകത്ത് കേറി വന്നാല്‍ ഫോണ്‍ മാത്രമല്ല നിന്നെയും ചാര്‍ജ് ചെയ്യാമെന്നാണ്. ഞാന്‍ ബഹളം വെച്ചപ്പോള്‍ അടുത്തുള്ള ആള്‍ക്കാര്‍ പോലീസിനെ വിളിച്ചു. 'അവിടെ ചെന്നപ്പോള്‍ ബഹുമാന്യന്‍ ആയ SI പ്രതിയെ കസേര കൊടുത്ത് ഇരുത്തി എന്നെ നിര്‍ത്തി കൊണ്ട് പറയുകയാണ് ഞാന്‍ പൈസ തരാം നീ എന്റെ മുറിയില്‍ വരണമെന്ന്.
ആ സമയത്ത് ഭര്‍ത്താവ് അങ്ങോട്ടേക്ക് കേറി വന്നു. നല്ല കറ തീര്‍ന്ന സി പി എം പ്രവര്‍ത്തകനാണ് അദ്ദേഹം. എസ് ഐയോട് നീ എന്റെ ഭാര്യയെ പറ്റി ഇനി ഒരു അനാവശ്യം പറഞ്ഞാല്‍ അടിക്കുമെന്ന് പറഞ്ഞു. ഇതോടെ എസ് ഐയും അവിടെയുണ്ടായിരുന്ന എട്ടോളം പോലീസുകാരും ചേര്‍ന്ന് എന്റെ ചേട്ടനെ തല്ലി പുറത്തെറിഞ്ഞു.

ഭര്‍ത്താവ് രോഗിയാണെന്ന് പറഞ്ഞിട്ടും സ്‌റ്റേഷനിലുണ്ടായിരുന്ന എട്ടോളം പോലീസുകാര്‍ ചേര്‍ന്ന് അദ്ദേഹത്തെ മര്‍ദ്ദിച്ചുവെന്നുമാണ് യുവതി പറയുന്നത്. പോലീസ് സ്‌റ്റേഷനിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും യുവതി വ്യക്തമാക്കുന്നു. വടക്കാഞ്ചേരിയില്‍ സി.പി.എം കൗണ്‍സിലര്‍ക്കെതിരെ പരാതി നല്‍കിയ യുവതിയോട് പേരാമംഗലം സി.ഐ അശ്ലീല പരാമര്‍ശം നടത്തിയെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അത് ഉയര്‍ത്തിയ കോളിളക്കം കെട്ടടങ്ങുന്നതിന് മുന്‍പാണ് തൊടുപുഴയിലും എസ്.ഐയ്‌ക്കെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നിരിക്കുന്നത്.
യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
''എന്റെ സുഹൃത്തുക്കളെ എന്റെ ഭര്‍ത്താവിന്റെ കാര്യം എന്നെ അറിയാവുന്ന ആള്‍ക്കാര്‍ക്ക് അറിയാം. സുഖമില്ലതെ ഇരിക്കുന്ന ഭര്‍ത്താവിനെ തൊടുപുഴ Sub Inspector എന്ന് പറയുന്ന ഒരു ഗുണ്ട ഇടിച്ച് കോലഞ്ചേരി ഹോസ്പിറ്റലില്‍ ആക്കി. ഇവനെപ്പോലെ കാക്കി ഇട്ട ഗുണ്ടകള്‍ക്കാണോ പെണ്ണിന്റെ മാനം രക്ഷിക്കാന്‍ സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നത്. ഞാന്‍ ഈ മാസം 10 ന് തൊടുപുഴ ബാങ്കില്‍ പോയി തിരിച്ചുവരുന്നതിനിടെ എന്റെ മൊബൈല്‍ ചാര്‍ജ് തീര്‍ന്നത് കൊണ്ട് സീമാസിന്റ മുമ്പില്‍ ഉള്ള ഒരു കടയില്‍ ചര്‍ജ് ചെയ്യാന്‍ കേറി.
ഒരു 50 വയസിന് മുകളില്‍ ഉള്ള ഒരു മനുഷ്യനാണ് അവിടെ ഉണ്ടായിരുന്നത്. അയാള്‍ എന്നോട് പറഞ്ഞത് അകത്ത് കേറി വന്നാല്‍ ഫോണ്‍ മാത്രമല്ല നിന്നെയും ചാര്‍ജ് ചെയ്യാമെന്നാണ്. ഞാന്‍ ബഹളം വെച്ചപ്പോള്‍ അടുത്തുള്ള ആള്‍ക്കാര്‍ പോലീസിനെ വിളിച്ചു. 'അവിടെ ചെന്നപ്പോള്‍ ബഹുമാന്യന്‍ ആയ SI പ്രതിയെ കസേര കൊടുത്ത് ഇരുത്തി എന്നെ നിര്‍ത്തി കൊണ്ട് പറയുകയാണ് ഞാന്‍ പൈസ തരാം നീ എന്റെ മുറിയില്‍ വരണമെന്ന്.
ആ സമയത്ത് ഭര്‍ത്താവ് അങ്ങോട്ടേക്ക് കേറി വന്നു. നല്ല കറ തീര്‍ന്ന സി പി എം പ്രവര്‍ത്തകനാണ് അദ്ദേഹം. എസ് ഐയോട് നീ എന്റെ ഭാര്യയെ പറ്റി ഇനി ഒരു അനാവശ്യം പറഞ്ഞാല്‍ അടിക്കുമെന്ന് പറഞ്ഞു. ഇതോടെ എസ് ഐയും അവിടെയുണ്ടായിരുന്ന എട്ടോളം പോലീസുകാരും ചേര്‍ന്ന് എന്റെ ചേട്ടനെ തല്ലി പുറത്തെറിഞ്ഞു.
സ്‌റ്റേഷനിലെ CCTV ദ്യശ്യം നോക്കിയാല്‍ ഇക്കാര്യം അറിയാം. ഇപ്പോള്‍ കോലഞ്ചേരി
ഹോസ്പിറ്റലില്‍ ചികിത്സയിലാണ് എന്റെ ചേട്ടന്‍. സി പി എം എന്ന് പറഞ്ഞാല്‍ ജീവന്‍ ആണ് ചേട്ടന്. Reji mon.nc എന്ന ഫേസ്ബുക്ക് പേജില്‍ ആര്‍ക്കും നോക്കാം. ഈ സര്‍ക്കാരിനെ അധികാരത്തില്‍ വരുത്തുവാന്‍ അത്രയും ചേട്ടന്‍ ഫേസ്ബുക്കിലൂടെ ശ്രമിച്ചിട്ടുണ്ട്. ഇനി ഒരു കുടുബത്തിനും ഈ ക്രിമിനല്‍ എസ് ഐ മൂലം ഇങ്ങനെ ഒരു ഗതി വരരുത്.''എന്നും യുവതി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
Also Read:
ഫോണില്‍ സംസാരിച്ചുകൊണ്ട് നടന്നുപോകുന്നതിനിടെ ട്രെയിന്‍തട്ടിമരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
Also Read:
Keywords: Thodupuzha S.I misbehaves to a petitioner and her husband, Hospital, Treatment, Woman, Complaint, CPM, Attack, Police Station, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.