Warden Arrested | 'സര്‍കാര്‍ ഹോസ്റ്റലിനുള്ളില്‍ 5-ാം ക്ലാസ് വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി'; വാര്‍ഡന്‍ അറസ്റ്റില്‍

 


ഇടുക്കി: (KVARTHA) തൊടുപുഴയില്‍ സര്‍കാര്‍ ഹോസ്റ്റലിനുള്ളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ അറസ്റ്റില്‍. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രാജീവിനെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് അഞ്ചാം ക്ലാസ് വിദ്യാര്‍ഥികളാണ് അതിക്രമത്തിനിരയായത്.

പട്ടികവര്‍ഗ വകുപ്പാണ് വാര്‍ഡനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ഹോസ്റ്റലിനുള്ളില്‍ വെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന ഹോസ്റ്റലിലുള്ള അഞ്ച് കുട്ടികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് ചൈല്ഡ് വെല്‍ഫയര്‍ കമിറ്റിയുടെ സഹായം തേടും.

പൊലീസ് പറയുന്നത്: ഹോസ്റ്റലിലെത്തിയ പട്ടികവര്‍ഗ വകുപ്പുദ്യോഗസ്ഥരെയാണ് പീഡന വിവരം ആദ്യം കുട്ടികളറിയിക്കുന്നത്. സ്ഥിരീകരിക്കാന്‍ വകുപ്പ് പ്രത്യേക കൗണ്‍സിലിംഗ് നടത്തി. ഇതിനുശേഷമാണ് തൊടുപുഴ പൊലീസില്‍ പരാതി നല്‍കുന്നത്. ഹോസ്റ്റലിലെ അഞ്ചു കുട്ടികളെ ആളില്ലാത്ത സമയത്ത് രാജീവ് വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഹോസ്റ്റലിലെത്തി മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ കുട്ടികളുടെ മൊഴിയെടുത്തു.

തൊടുപുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ കുട്ടികളുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി. മെഡികല്‍ പരിശോധനയില്‍ കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായിട്ടുണ്ടെന്ന് വ്യക്തമായി. തുടര്‍ന്നാണ് വാര്‍ഡന്‍ രാജീവിനെ അറസ്റ്റ് ചെയ്യുന്നത്.


Warden Arrested | 'സര്‍കാര്‍ ഹോസ്റ്റലിനുള്ളില്‍ 5-ാം ക്ലാസ് വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി'; വാര്‍ഡന്‍ അറസ്റ്റില്‍

 

അതേസമയം, പ്രതി കൂടുതല്‍ പേരെ ലൈംഗികമായി ഉപദ്രിവിച്ചിട്ടുണ്ടോയെന്ന സംശയം പൊലീസിനുണ്ട്. ഇതിനായി എല്ലാവ കുട്ടികളെയും കൗണ്‍സിലിംഗിന് വിധേയമാക്കണം. അതിനായി കേസുമായി ബന്ധപ്പെട്ട മുഴുവന്‍ റിപോര്‍ടും രണ്ടു ദിവസത്തിനുള്ളില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമിറ്റിക്ക് കൈമാറും. അവരുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാകും മറ്റു കുട്ടികളെ കൗണ്‍സിലിംഗ് ചെയ്യുകയെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords: News, Kerala, Kerala-News, Police-News, Thodupuzha News, Warden, Arrested, Assaulting, Students, Inside, Hostel, Thodupuzha: Warden arrested for assaulting 5 students inside hostel.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia