തിരിച്ചെത്തിയവരുടെ വിവരങ്ങള്‍ തൊഗാഡിയയ്ക്ക് കൈമാറും; സുവര്‍ണജയന്തി ഹിന്ദുമഹാസമ്മേളനം 31ന്

 


തിരുവനന്തപുരം: (www.kvartha.com 28/01/2015) വിശ്വഹിന്ദു പരിഷത്ത് അന്തര്‍ദേശീയ ജനറല്‍ സെക്രട്ടറി ഡോ. പ്രവീണ്‍ തൊഗാഡിയയുടെ കേരള സന്ദര്‍ശനത്തിന് കേരളത്തിലും പുറത്തുമുള്ള സംഘ്പരിവാര്‍ നേതൃത്വം നല്‍കുന്നത് മുമ്പുള്ളതിനേക്കാള്‍ വലിയ പ്രാധാന്യം. ദേശീയതലത്തില്‍ വിഎച്ച്പി നടത്തിയ ഘര്‍വാപസി പുനര്‍ മതപരിവര്‍ത്തനത്തിനു ശേഷമുള്ള സന്ദര്‍ശനം എന്നതാണു പ്രത്യേകത.

തിരിച്ചെത്തിയവരുടെ വിവരങ്ങള്‍ തൊഗാഡിയയ്ക്ക് കൈമാറും; സുവര്‍ണജയന്തി ഹിന്ദുമഹാസമ്മേളനം 31ന്കേരളത്തില്‍ എത്രപേര്‍ ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയെന്നതിന്റെ വിശദാംശങ്ങള്‍ സംസ്ഥാന നേതൃത്വം തൊഗാഡിയയ്ക്ക് കൈമാറും. മറ്റു സംസ്ഥാനങ്ങളില്‍ കാലൂന്നാന്‍ നടത്തിയ ശ്രമങ്ങള്‍ കാലാകാലങ്ങളില്‍ വിജയിച്ചിട്ടും കേരളം സംഘ്പരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തോടു മുഖംതിരിച്ചുനില്‍ക്കുന്നതിന്റെ നിരാശയ്ക്ക് ഘര്‍വാപസി പരിഹാരമാകുമെന്നു പ്രതീക്ഷിക്കുന്നതിനാലാണ് വിഎച്ച്പി ദേശീയ നേതൃത്വവും മറ്റു സംസ്ഥാന ഘടകങ്ങളും കേരളത്തെ ഇക്കുറി ആകാംക്ഷയോടെ നോക്കുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തില്‍ 'അക്കൗണ്ട്' തുറക്കാനും ഘര്‍വാപസിയുടെ തുടര്‍ തരംഗത്തിലാണു പ്രതീക്ഷ.

വിഎച്ച്പിയുടെ അമ്പതാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട സുവര്‍ണ ജയന്തി ഹിന്ദുമഹാസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനാണ് തൊഗാഡിയ എത്തുന്നത്. ദേശീയ ഗെയിംസ് ഉദ്ഘാടന ദിവസമായ ജനുവരി 31നു തിരുവനന്തപുരത്തെ നെടുമങ്ങാട്ടാണ് സമ്മേളനം. ഹിന്ദുക്കള്‍ നമ്മള്‍ ഒന്ന് എന്നാണ് സുവര്‍ണജയന്തി സമ്മേളനത്തിന്റെ മുദ്രാവാക്യം. തൊഗാഡിയ തന്നെ വേണമെന്ന് സംസ്ഥാനത്തെ സംഘ്പരിവാര്‍ നേതൃത്വം നിര്‍ബന്ധിച്ചു വരുത്തുകയായിരുന്നുവെന്നാണു വിവരം.

സംസ്ഥാനത്തെ പ്രമുഖ ഹിന്ദു നേതാക്കള്‍ പലരും സുവര്‍ണ ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണു വിവരം. എന്നാല്‍ സംഘ്പരിവാറിനു പുറത്തുള്ള ആരുടെയും പേരുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഡോ. പ്രവീണ്‍ തൊഗാഡിയയുടെ സാന്നിധ്യത്തിലേക്ക് മാത്രമായി സുവര്‍ണജയന്തി ഹിന്ദുമഹാ സമ്മേളനത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കാനാണ് തീരുമാനം. പോസ്റ്ററുകളിലും മറ്റും തൊഗാഡിയയുടെ വലിയ ചിത്രവും പേരും മാത്രമാണുള്ളത്.

വീട്ടിലേക്കുള്ള തിരിച്ചുവരവ് (ഘര്‍വാപസി) എന്നു പേരിട്ട് ദേശീയതലത്തില്‍ വിഎച്ച്പി നടപ്പാക്കിയ പുനര്‍ മതപരിവര്‍ത്തനം മോഡി സര്‍ക്കാരിനു തിരിച്ചടിയാകുമെന്നു വന്നതോടെ നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍ ഇതിനകം ദേശീയതലത്തില്‍ ആയിരക്കണക്കിനാളുകളെ തിരികെ ഹിന്ദുമതത്തിലേക്ക് മാറ്റാന്‍ സാധിച്ചതായാണു വിവരം. ഇതില്‍ ബഹുഭൂരിപക്ഷവും ക്രിസ്തുമതത്തിലേക്കു പോയ ദളിതുകളാണ്. തിരിച്ചെത്തിയവരെ സുവര്‍ണജയന്തി സമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കാനാണു തീരുമാനം.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kerala, Thiruvananthapuram, Conference, VHP, Sangh Parivar, Parveen Thogadiya, Thogadiya to receive 'ghar wapsi' details at mega conference. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia