പ്രവീണ്‍ തൊഗാഡിയയുടെ കാസര്‍കോട് സന്ദര്‍ശനത്തിന് തണുപ്പന്‍ പ്രതികരണം
May 8, 2012, 12:00 IST
കാഞ്ഞങ്ങാട്: വി.എച്ച്.പി. അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി പ്രവീണ്‍ ഭായ് തൊഗാഡിയയുടെ കാസര്‍കോട് പരിപാടിയില്‍ ജന ബാഹുല്യം കുറഞ്ഞ കാഴ്ച സംഘപരിവാര്‍ നേതൃത്വത്തെ അങ്കലാപ്പ് സൃഷ്ടിച്ചു. 15, 000 പേര്‍ താളിപ്പടുപ്പ് മൈതാനത്തെ ഹിന്ദു ശക്തി സംഗമത്തില്‍ സംഗമിക്കുമെന്നായിരുന്നു സംഘാടക സമിതിയുടെ പ്രഖ്യാപനം. എന്നാല്‍ പോലീസിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം വെറും 5, 000ത്തില്‍ താഴെ വരുന്ന ജനക്കൂട്ടമാണ് സമ്മേളനത്തില്‍ സംബന്ധിച്ചത്. ദക്ഷിണ കര്‍ണാടകയിലെ മംഗലാപുരം, വിട്ടല്‍, പുത്തൂര്‍,സുള്ള്യ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും സംഘപരിവാര ബന്ധുക്കള്‍ കാസര്‍കോട്ടെത്തുമെന്ന കണക്കുട്ടലുകള്‍ തെറ്റുകയായിരുന്നു.
ആര്‍.എസ്.എസ്. ദക്ഷിണ കര്‍ണാടക ജില്ലാ പരിധിയില്‍പ്പെട്ടതാണ് കാസര്‍കോട്ടെ ചന്ദ്രഗിരിപ്പുഴയ്ക്ക് വടക്കുള്ള പ്രദേശം. ഇവിടെയുള്ള ആര്‍.എസ്.എസിനെയും പരിവാര സംഘടനകളെ നിയന്ത്രിക്കുന്നത് മംഗലാപുരത്തെ സംഘനേതൃത്വമാണ്. എന്നാല്‍ തൊഗാഡിയയുടെ പരിപാടി മംഗലാപുരം വിഭാഗം ബഹിഷ്‌ക്കരിച്ചതിന്റെ ഉദ്ദേശ്യം അജ്ഞാതമാണ്. മംഗലാപുരം വിഭാഗത്തിന്റെ ഈ നടപടിയില്‍ കാസര്‍കോട് മേഖലയിലെ സംഘപരിവാര ബന്ധുക്കളില്‍ കടുത്ത അസംതൃപ്തിയും സൃഷ്ടിച്ചിട്ടുണ്ട്. ഇത് വരും നാളുകളിലെ കാസര്‍കോട്ടെ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കും.

Keywords: kasaragod, Kerala, kanhangad, Thogadiya
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.