Thomas Isaac | ജനകീയാസൂത്രണത്തിന് കരുത്ത് കൂട്ടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് തോമസ് ഐസക്

 


കണ്ണൂര്‍: (www.kvartha.com) ജനകീയാസൂത്രണത്തിന് കരുത്തുകൂട്ടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അധികാര വികേന്ദ്രീകരണം കേരളത്തില്‍ ജനാധിപത്യത്തിന് ഇടപെടാനുളള അവസരമുണ്ടാക്കിയെന്നും മുന്‍മന്ത്രിയും ധനകാര്യവിദഗ്ധനുമായ ഡോ.ടി എം തോമസ് ഐസക്. കേരള ശാസ്ത്രസാഹിത്യപരിഷത്തും കിലയും സംഘടിപ്പിച്ച അധികാര വികേന്ദ്രീകരണവും നവകേരള നിര്‍മിതിയും എന്ന വിഷയത്തില്‍ നടത്തിവരുന്ന ദ്വിദിന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Thomas Isaac | ജനകീയാസൂത്രണത്തിന് കരുത്ത് കൂട്ടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് തോമസ് ഐസക്

ജനകീയാസൂത്രണപദ്ധതികള്‍ രൂപപ്പെടുത്തുന്നതിനുള്ള ഗ്രാമസഭയിലും മറ്റും ആള്‍ കുറയുന്നുണ്ട്. വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കു ഉപരിയായ പ്രാദേശിക വികസനമാണ് കൂടുതല്‍ നടത്തേണ്ടത്. അധികാര വികേന്ദ്രീകരണം സേവനങ്ങളുടെ കാര്യത്തില്‍ സമൂഹത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കി. നിര്‍മിതികളുടെ കാര്യത്തിലും വലിയ കുതിച്ചു ചാട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. അതിന്റെ തെളിവാണ് ലൈഫ് ഭവനപദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ പരിഹരിക്കുന്നതില്‍ ജനകീയാസൂത്രണം ഗുണപരമായി ഇടപെട്ടു. നാടിന്റെ ജനാധിപത്യവല്‍കരണത്തില്‍ ഇതുവലിയ കുതിച്ചു ചാട്ടമുണ്ടാക്കി. സമരം നടത്താതെ എങ്ങനെ ആവശ്യങ്ങള്‍ സാധ്യമാക്കാമെന്ന് അധികാര വികേന്ദ്രീകരണം തെളിയിച്ചു. സ്‌കൂളുകളും ആശുപത്രികളും ജനപങ്കാളിത്തോടെ വികസിച്ചത് ഇതിനു ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കണ്ണൂര്‍ ശിക്ഷക് സദനില്‍ നടന്ന സെമിനാറില്‍ സംഘാടക സമിതി ചെയര്‍മാന്‍ ഡോ. വി ശിവദാസന്‍ അധ്യക്ഷനായി. സെമിനാര്‍ രേഖാ പ്രകാശനം രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ നടത്തി. ജില്ലാപഞ്ചായത് പ്രസി. പി പി ദിവ്യ, കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍, പരിഷത്ത് പ്രസിഡന്റ് ബി ഉമേഷ് എന്നിവര്‍ സംസാരിച്ചു.

വിവിധ പാര്‍ടി നേതാക്കളായ ചന്ദ്രന്‍ തില്ലങ്കേരി, അബ്ദുല്‍ കരീം ചേലേരി, പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍, പി സൗമിനി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. ഞായറാഴ്ച വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകള്‍ നടക്കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം കെവി സുമേഷ് എം എല്‍ എയുടെ അധ്യക്ഷതയില്‍ തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്യും. പരിഷത്ത് വജ്ര ജൂബിലിയാഘോഷങ്ങളുടെ ഭാഗമായാണ് ദ്വിദിന സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്.

Keywords: Thomas Isaac says need of hour to strengthen public planning, Kannur, News, Politics, Inauguration, Conference, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia