Fire Accident | തോട്ടടയില്‍ വസ്ത്രനിര്‍മാണ യൂനിറ്റിന് തീപ്പിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം; പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
Jan 11, 2024, 11:02 IST
കണ്ണൂര്‍: (KVARTHA) തോട്ടട എസ്എന്‍ കോളജിന് സമീപം അവേര റോഡില്‍ വസ്ത്ര കയറ്റുമതി സ്ഥാപനത്തിന് തീപ്പിടിച്ച് ലക്ഷങ്ങളുടെ നൂലും തുണിത്തരങ്ങളും കത്തിനശിച്ച സംഭവത്തില്‍ ഉടമയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ധര്‍മപുരി ഹൗസിങ് കോളനിക്ക് എതിര്‍വശത്തായി പ്രവര്‍ത്തിക്കുന്ന അമ്പാടി എന്റര്‍പ്രൈസസ് സ്ഥാപനത്തിനാണ് തീപ്പിടിച്ചത്. ബുധനാഴ്ച രാത്രി 9.15-നാണ് സംഭവം. തൊഴിലാളികളും ജീവനക്കാരും ജോലി കഴിഞ്ഞ് പോയശേഷമാണ് അപകടമുണ്ടായത്.
അമ്പാടിയിലെ രണ്ട് ബ്ലോകില്‍ നൂല്‍ സൂക്ഷിക്കുന്ന ബ്ലോകിലാണ് തീപ്പിടിത്തം ഉണ്ടായത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. നൂല് സൂക്ഷിക്കുന്ന ബ്ലോകില്‍ നിന്ന് പുക ഉയരുന്നത് കണ്ട സുരക്ഷാ ജീവനക്കാരന്‍ ബ്ലോകിന്റെ ജനല്‍ തുറന്ന് നോക്കിയപ്പോഴാണ് തീ പടരുന്നത് കണ്ടത്. ഉടന്‍ അഗ്നിരക്ഷാ സേനയെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ ടൗണ്‍, എടക്കാട് പൊലീസ് സ്റ്റേഷനുകളിലെ പൊലീസും കണ്ണൂര്‍, തലശ്ശേരി അഗ്നിരക്ഷാ സേനയുടെ എട്ട് യൂനിറ്റുകളുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. തീപ്പിടിച്ചത് നൂലിനായതിനാല്‍ തീയണക്കുക ശ്രമകരമായിരുന്നു. 10.45-ഓടെ തീ നിയന്ത്രണ വിധേയമായി.
തുണിത്തരങ്ങള്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണ് അമ്പാടി എന്റര്‍പ്രൈസസ്. ചെന്നൈ ആസ്ഥാനമായുള്ള മുരുഷ ഗ്രൂപിന്റെ ഉടമസ്ഥതയിലാണ് സ്ഥാപണം പ്രവര്‍ത്തിക്കുന്നത്. 2008 മുതല്‍ കണ്ണൂര്‍ കോര്‍പറേഷനിലെ കിഴുത്തള്ളി ഡിവിഷനിലെ സ്ഥാപനത്തില്‍ 120-ഓളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. നൂല്‍ സൂക്ഷിക്കുന്ന ബ്ലോകില്‍ ബുധനാഴ്ച പകല്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. ഇതുമൂലം ഷോര്‍ട് സര്‍ക്യൂടുണ്ടായതാകാം അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Keywords: News, Kerala, Kerala-News, Accident-News, Kannur-News, Regional-News, Kannur News, Thottada News, Fire Accident, Booked, Labours, Employees, Police, Complaint, Garment Manufacturing Unit, Caught, Fire, Worth, Lakhs, Thottada: Garment manufacturing unit caught fire.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.