ഗുരുവായൂര്‍ ക്ഷേത്രത്തിന് ബോംബ് ഭീഷണി

 


ഗുരുവായൂര്‍ ക്ഷേത്രത്തിന് ബോംബ് ഭീഷണി
ഗുരുവായൂര്‍: കേരളത്തില്‍​ഏറ്റവും കൂടുതല്‍ ഭക്തര്‍ എത്തുന്ന ഗുരുവായൂര്‍ ക്ഷേത്രത്തിന് ബോംബ് ഭീഷണി. ഗുരുവായൂര്‍ ക്ഷേത്രം മൂന്ന് ദിവസത്തിനകം ബോംബുവച്ച് തകര്‍ക്കുമെന്നാണ് ഭീഷണി. ഭീഷണിയെത്തുടര്‍ന്ന് ക്ഷേത്രസുരക്ഷ ശക്തമാക്കി. ക്ഷേത്രത്തിന് ചുറ്റും ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ഞായറാഴ്‌ച രാവിലെ 12 മണിയോടെ സ്വകാര്യ ടിവി ചാനലിന്റെ തൃശൂര്‍ റിപ്പോര്‍ട്ടറുടെ ഫോണിലേക്കാണ് സന്ദേശം വന്നത്. ക്ഷേത്രം ബോംബുവച്ച് തകര്‍ക്കുമെന്നും ഇത് ഗൗരവത്തോടെ എടുക്കണമെന്നും നിങ്ങള്‍ വേണമെങ്കില്‍ ഇക്കാര്യം പൊലീസില്‍ അറിയിക്കണമെന്നുമായിരുന്നു ഫോണില്‍ പറഞ്ഞത്. ഉടനെ തിരികെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. സിറ്റി പൊലീസ് കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരം നടന്ന അന്വേഷണത്തില്‍ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനു സമീപത്തെ ലോഡ്ജിലെ കോയിന്‍ ബോക്‌സില്‍ നിന്നാണ് സന്ദേശം വന്നതെന്ന് കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശിയെ ചോദ്യംചെയ്തു.

കഴിഞ്ഞവര്‍ഷംജൂലൈയില്‍ അല്‍ഖ്വയ്ദയുടെ പേരില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന് ബോംബ് ഭീഷണി വന്നിരുന്നു. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ക്ഷേത്രത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. 

ക്ഷേത്രത്തിന്റെസുരക്ഷാ ചുമതല അസിസ്‌റ്റന്റ് കമാന്‍ഡന്റിനെ ഏല്‍പ്പിച്ചു. സഹായിക്കായത്തിനായി എ ആര്‍ ക്യാമ്പിലെ അഞ്ച് എസ് ഐമാരെയും ചുമതലപ്പെടുത്തി. ക്ഷേത്രത്തിന് പുറത്ത് സ്ഥാപിച്ച കാമറകള്‍ അതീവ ജാഗ്രതയോടെ നിരീക്ഷിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗുരുവായൂരിലെ ലോഡ്ജുകള്‍, റെയില്‍വേ സ്‌റ്റേഷന്‍, ബസ്സ് സ്റ്റാന്‍ഡുകള്‍ മുതലായ സ്ഥലങ്ങള്‍ പൊലീസിന്റെ സൂക്ഷ്‌മ നിരീക്ഷണത്തിലാണ്.

SUMMERY: Threat to Guruvayoor temple 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia