Bail | കണ്ണൂര്‍ ടൗണ്‍ സിഐക്കെതിരെ ഭീഷണിപ്രസംഗം നടത്തിയെന്ന കേസ്; കെ എം ഷാജിക്ക് ജാമ്യം
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ ടൗണ്‍ സിഐ ശ്രീജിത്ത് കോടെരിക്കെതിരെ ഭീഷണി പ്രസംഗം നടത്തിയെന്ന കേസില്‍ മുന്‍ എംഎല്‍എയും മുസ്ലീം ലീഗ് സംസ്ഥാന സെക്രടറിയുമായ കെ എം ഷാജിക്ക് ജാമ്യം. ബുധനാഴ്ച ഉച്ചയോടെയാണ് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എസ് അമ്പിളി മുന്‍പാകെ ഹാജരായി ജാമ്യത്തിലിറങ്ങിയത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലുണ്ടായ വൈരാഗ്യത്തിന്റെ പേരില്‍ 2018 ഡിസംബര്‍ എട്ടിന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടന്ന യുഡിഎഫ് പൊതുയോഗത്തില്‍ തനിക്കെതിരെ ഭീഷണി പ്രസംഗം നടത്തിയെ അന്നത്തെ കണ്ണൂര്‍ സിഐയായിരുന്ന ശ്രീജിത്ത് കോടെരിയുടെ പരാതിയിലായിരുന്നു കെ എം ഷാജിക്കെതിരെ പൊലീസ് കേസെടുത്തത്. ഈ കേസിലാണ് ബുധനാഴ്ച രാവിലെ കണ്ണൂര്‍ കോടതിയില്‍ ഹാജരായി കെ എം ഷാജി കോടതിയില്‍ ഹാജരായി ജാമ്യത്തിലിറങ്ങിയത്.
Keywords: Kannur, News, Kerala, Arrest, Arrested, Case, Threats against Kannur Town CI; Grant of bail for K M Shaji.