ലോക് ഡൗണിനെ തുടര്‍ന്ന് മദ്യശാലകള്‍ പൂട്ടിയാലും വാറ്റ് സുലഭം; ഇടുക്കി അതിര്‍ത്തിയിലെ ഈറ്റക്കാട്ടില്‍ ചാരായം വാറ്റി ലിറ്ററിന് 1500 രൂപ വരെ ഈടാക്കിയിരുന്ന മൂന്ന് പേര്‍ പിടിയില്‍
Apr 17, 2020, 10:52 IST
ഇടുക്കി: (www.kvartha.com 17.04.2020) അടിമാലിയില്‍ ഈറ്റക്കാട്ടില്‍ ചാരായം വാറ്റിയ മൂന്ന് പേര്‍ അറസ്റ്റില്‍. ഇവരില്‍ നിന്ന് അഞ്ച് ലിറ്റര്‍ ചാരായവും 50 ലിറ്റര്‍ കോടയും പിടിച്ചെടുത്തു. അതിര്‍ത്തിയിലെ ഈറ്റക്കാട്ടിലായിരുന്നു മൂവര്‍ സംഘത്തിന്റെ വാറ്റ്. അടിമാലി കാഞ്ഞിരവേലി സ്വദേശികളായ സരുണ്‍, ബെന്നി, ഷിജു എന്നിവരാണ് അറസ്റ്റിലായത്.
ലിറ്ററിന് ആയിരത്തി അഞ്ഞൂറ് രൂപ വരെയാണ് വ്യാജമദ്യത്തിന് ഇവര്‍ ഈടാക്കിയിരുന്നത്. ചാരായത്തിനും കോടക്കും പുറമേ ഗ്യാസ് അടക്കമുള്ള ഉപകരണങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
ലോക് ഡൗണിനെ തുടര്‍ന്ന് മദ്യശാലകള്‍ പൂട്ടിയതിനാല്‍ ഇടുക്കിയില്‍ അതിര്‍ത്തി മേഖലകളിലടക്കം വ്യാജവാറ്റ് വ്യാപകമാണ്. ഇതുവരെ 7000 ലിറ്ററിലധികം മദ്യവും കോടയുമാണ് വിവിധ മേഖലകളില്‍ നിന്നായി പിടിച്ചെടുത്തത്. ജില്ലയില്‍ പരിശോധനകള്‍ കര്‍ശനമായി തുടരുകയാണ്.
Keywords: News, Kerala, Idukki, Arrest, Liquor, Lockdown, Arrack, Instruments, Gas, Three Arrested for Arrack Aale in Idukki
ലിറ്ററിന് ആയിരത്തി അഞ്ഞൂറ് രൂപ വരെയാണ് വ്യാജമദ്യത്തിന് ഇവര്‍ ഈടാക്കിയിരുന്നത്. ചാരായത്തിനും കോടക്കും പുറമേ ഗ്യാസ് അടക്കമുള്ള ഉപകരണങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
ലോക് ഡൗണിനെ തുടര്‍ന്ന് മദ്യശാലകള്‍ പൂട്ടിയതിനാല്‍ ഇടുക്കിയില്‍ അതിര്‍ത്തി മേഖലകളിലടക്കം വ്യാജവാറ്റ് വ്യാപകമാണ്. ഇതുവരെ 7000 ലിറ്ററിലധികം മദ്യവും കോടയുമാണ് വിവിധ മേഖലകളില്‍ നിന്നായി പിടിച്ചെടുത്തത്. ജില്ലയില്‍ പരിശോധനകള്‍ കര്‍ശനമായി തുടരുകയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.