ഒഞ്ചിയം കൊല: മൂന്നു പേര്‍ അറസ്റ്റില്‍

 


ഒഞ്ചിയം കൊല: മൂന്നു പേര്‍ അറസ്റ്റില്‍
കോഴിക്കോട്: ഒഞ്ചിയം കൊലക്കേസില്‍ പ്രതികളെന്നു സംശയിക്കുന്ന മൂന്നു പേര്‍ അറസ്റ്റില്‍. അശോകന്‍, മനോജ്, സുമോഹന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് വളയത്തെ വീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കേസിലെ മുഖ്യപ്രതികളായ കൊടി സുനി, റഫീഖ് എന്നിവരുമായി അടുത്തബന്ധമുള്ളവരാണ് പിടിയിലായവര്‍. ചോദ്യം ചെയ്യാന്‍ വേണ്ടിമാത്രമാണ് ഇവരെ അറസ്റ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. പിടിയിലായവരില്‍ നിന്നും കൊടി സുനില്‍, റഫീഖ് എന്നിവരെ കണ്ടെത്താനുള്ള വിവരം ലഭിക്കുമോ എന്നുള്ളതാണ് പോലീസിന്റെ ലക്ഷ്യം. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരാണ് പിടിയിലായവരെന്ന് പോലീസ് പറഞ്ഞു.

Keywords: Onchiyam Murder case, Three arrest, Kozhikode
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia