വയനാട്: (www.kvartha.com 06.01.2022) മാനന്തവാടിയിലെ പേര്യയില്‍ ആനക്കൊമ്പുമായി 3 പേര് പിടിയിലായി. പാല്‍ച്ചുരം പള്ളിക്കോണം സുനില്‍ (38), പാല്‍ച്ചുരം ചുറ്റുവിള പുത്തന്‍വീട് മനു സി എസ് (37), കാര്യമ്പാടി പാലം തൊടുക അന്‍വര്‍ ഷാ (34) എന്നിവരാണ് വിജിലന്‍സിന്റെ പിടിയിലായത്.
സംഘം സഞ്ചരിച്ചിരുന്ന ബൈകും പേര്യ റെയ്ഞ്ച് പരിധിയിലെ വെണ്മണി ഭാഗത്ത് നിന്നും പിടിച്ചെടുത്തു. ഡി എഫ് ഒയുടെ നിര്‍ദ്ദേശാനുസരണം ഫോറെസ്റ്റ് ഇന്റലിജന്‍സ് വിഭാഗവും കല്പറ്റ ഫ്ലയിംങ് സ്ക്വാഡ് റെയ്ഞ്ചും ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഫോറെസ്റ്റ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കോഴിക്കോട് ഫ്ളയിങ് സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായതെന്നാണ് വിവരം. പ്രതികളെയും ആനക്കൊമ്പും കൂടുതല്‍ അന്വേഷണത്തിനും തുടര്‍ നടപടികള്‍ക്കായി പേര്യ റെയ്ഞ്ച് ഓഫീസെര്‍ക്ക് കൈമാറി.
ഫോറെസ്റ്റ് ഇന്റലിജന്‍സ് സെല്‍ ജീവനക്കാരോടൊപ്പം കല്പറ്റ ഫ്ലയിംഗ് സ്ക്വാഡ് റെയ്ഞ്ച് ഫോറെസ്റ്റ് ഓഫീസെര്‍ കെ ഹാശിഫ്, ബീറ്റ് ഫോറെസ്റ്റ് ഓഫീസെര്മാരായ സി രജീഷ്, ജസ്റ്റിന് ഹോള്ഡന് ഡി റൊസാരിയോ, ഹരികൃഷ്ണ, ഫോറെസ്റ്റ് ഡ്രൈവര്‍ രാജീവന് വി എസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.