മൂന്നു ദിവസത്തെ ക്രിസ്റ്റിലോഗ്രഫി സെമിനാര്‍ സമാപിച്ചു

 


തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ച ശ്രീനിവാസ രാമാനുജന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ബേസിക് സയന്‍സസിന്റെ ആദ്യ അക്കാദമിക പ്രവര്‍ത്തനം എന്ന നിലയില്‍ മൂന്നു ദിവസം നടന്ന ക്രിസ്റ്റിലോഗ്രഫി ദേശീയ സെമിനാര്‍ സമാപിച്ചു.

ക്രിസ്റ്റിലോഗ്രഫി ഗവേഷണ രംഗത്തു പുതിയ വാതായനങ്ങള്‍ തുറക്കുന്ന സെമിനാറായി ഇതു മാറിയെന്ന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രഫ. വി. എന്‍. രാജശേഖരന്‍ പിള്ള ചൂണ്ടിക്കാട്ടി. സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലഘട്ടത്തിന്റെ ആവശ്യം മാനിച്ച് അടിസ്ഥാന ശാസ്ത്രത്തെ ശക്തിപ്പെടുത്തുന്ന ഇതുപോലുള്ള കൂടുതല്‍ ശ്രമങ്ങള്‍ നടക്കണം എന്നും അദ്ദേഹം പറഞ്ഞു.

മൂന്നു ദിവസത്തെ ക്രിസ്റ്റിലോഗ്രഫി സെമിനാര്‍ സമാപിച്ചു്ക്രിസ്റ്റിലോഗ്രഫിയുടെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി ഫെബ്രുവരി ഏഴിന് ഇന്‍സ്റ്റിറ്റിയൂട്ടും സെമിനാറും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്. വിഖ്യാത ശാസ്ത്രജ്ഞരായ ഡോ. എം. വിജയന്‍, ഡോ. പി. ആര്‍. സുധാകരന്‍, ഡോ.ടി. പി. സിംഗ്, പ്രൊഫ. കിഷന്‍ലാല്‍, പ്രൊഫ. ഗൗതം, പ്രൊഫ. ഹരിദാസ്, പ്രൊഫ ഗോപാല്‍, ഡോ. അമിത് ശര്‍മ എന്നിവര്‍ സെമിനാറില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

നിരവധി യുവ ശാസ്ത്രജ്ഞരും ഗവേഷണ വിദ്യാര്‍ത്ഥികളും പങ്കെടുത്തു. ആധുനിക സമൂഹവും സര്‍ക്കാരും ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും സാമൂഹിക ആവശ്യം തിരിച്ചറിഞ്ഞു പെരുമാറണം എന്ന വികാരമാണ് ശാസത്രജ്ഞര്‍ പങ്കുവച്ചത്.

ഇസ്രയേലിലെ വീസ്മാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസിലെ പ്രൊഫസറും നൊബേല്‍ ജേതാവുമായ ആദാ യോനാദിന്റെ ജി.എന്‍. രാമചന്ദ്രന്‍ സ്മാരക പ്രഭാഷണത്തോടെയാണ് സെമിനാര്‍ ആരംഭിച്ചത്.

Keywords:  Crystallography, Seminar, Ends, Thiruvananthapuram, Sreenivasa Ramanujan, Institute for basic science, Academic, Kvartha, Malayalam News, Kerala Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Three-day colloquium on crystallography concludes
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia