റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ ബസിടിച്ച് അപകടം; രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

 


കൊല്ലം: (www.kvartha.com 17.02.2020) റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ ബസിടിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. കൊല്ലം മണ്ണൂര്‍ സ്വദേശി സിന്‍ജു കെ നൈനാന്‍, കല്ലുവാതുക്കല്‍ സ്വദേശി ജിജു തോമസ്, തമിഴ്‌നാട് സ്വദേശിയും റിക്കവറി വാഹനത്തിന്റെ ഡ്രൈവറുമായി രാജശേഖരന്‍ എന്നിവരാണ് മരിച്ചത്. തമിഴ്‌നാട് തെങ്കാശിക്ക് സമീപം വാസവനെല്ലൂരില്‍ തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം.

കേടായതിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ട കാറിനെ റിക്കവറി വാഹനമുപയോഗിച്ച് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബസിനടിയില്‍പ്പെട്ട മൂന്ന് പേരും ചതഞ്ഞരഞ്ഞു. സംഭവ സ്ഥലത്ത് വച്ചുതന്നെ മൂന്ന് പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ പുളിയംകുടി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബസ് ഡ്രൈവര്‍ തെങ്കാശി സ്വദേശി ജയപ്രകാശിനെ അറസ്റ്റ് ചെയ്തായി പൊലീസ് അറിയിച്ചു.

റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ ബസിടിച്ച് അപകടം; രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

Keywords:  Kollam, News, Kerala, Accident, Accidental Death, Police, Arrest, Report, Car, bus, Three dead including two malayalis ‌in car-bus accident at Tenkasi 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia