Drowned | വൈക്കം മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്നു പേര്‍ മുങ്ങി മരിച്ചു

 


കോട്ടയം: (www.kvartha.com) വൈക്കം വെള്ളൂര്‍ ചെറുകര പാലത്തിന് താഴെ മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ മൂന്നു പേര്‍ മുങ്ങി മരിച്ചു. മരിച്ച മൂന്നു പേരും ബന്ധുക്കളാണ്. മൂന്നു പേരുടെയും മൃതദേഹം കണ്ടെത്തി. അരയന്‍കാവ് മുണ്ടക്കല്‍ മത്തായിയുടെ മകന്‍ ജോണ്‍സണ്‍ (56), സഹോദരിയുടെ മകന്‍ വരിക്കാംകുന്ന് പൂച്ചക്കാട്ടില്‍ അലോഷി (16), സഹോദരന്റെ മകള്‍ അരയന്‍കാവ് മുണ്ടയ്ക്കല്‍ ജിസ്‌മോള്‍ (15) എന്നിവരാണ് മരിച്ചത്.

ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് അറിയുന്നത്. ജിസ്‌മോള്‍ തിങ്കളാഴ്ച യുകെയ്ക്കു പോകാനിരിക്കുകയായിരുന്നു. കുട്ടി കാല്‍ വഴുതി വീണു വെള്ളത്തില്‍ താഴുന്നതു കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റു രണ്ടു പേരും വെള്ളത്തില്‍ താഴ്ന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ജോണ്‍സന്റെ സഹോദരന്‍ ജോബി മത്തായി, ഭാര്യ സൗമ്യ, ജോണ്‍സന്റെ സഹോദരിമാരായ മിനി, സുനി എന്നിവര്‍ രക്ഷപെട്ടു. ഇതില്‍ ജോബിയുടെ മകളാണ് മരിച്ച ജിസ്‌മോള്‍. സഹോദരി സുനിയുടെ മകനാണ് മരിച്ച അലോഷി.

Drowned | വൈക്കം മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്നു പേര്‍ മുങ്ങി മരിച്ചു

ഏഴു പേരാണ് പുഴയില്‍ കുളിക്കാനിറങ്ങിയതെന്നാണ് വിവരം. മൂന്നു പേരെ കാണാതായതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നവര്‍ പ്രദേശവാസികളെ വിവരം അറിയിച്ചു. വിവരമറിഞ്ഞ് വൈക്കം, കടുത്തുരുത്തി എന്നിവിടങ്ങളില്‍നിന്നും അഗ്‌നിശമന സേന എത്തി രണ്ടു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നുപേരുടേയും ആഗസ്മിക മരണത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും പ്രദേശവാസികളും.

Keywords:  Three drowned in Kottayam Moovattupuzhayar, Kottayam, News, Three Drowned, Moovattupuzhayar, Dead Body, Fire Force, Obituary, Missing, Relatives, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia