കാട്ടുതീയില്‍ പെട്ട് വെന്തുമരിച്ചത് മൂന്ന് വനപാലകര്‍; അതിദാരുണ മരണത്തില്‍ ഞെട്ടി കൊറ്റമ്പത്തൂര്‍ വനമേഖല
Feb 17, 2020, 12:14 IST
തൃശൂര്‍: (www.kvartha.com 17.02.2020) കാട്ടുതീയില്‍ പെട്ട് മൂന്ന് വനപാലകര്‍ അതിദാരുണമായി വെന്തുമരിച്ചു. ഗുരുതരമായി പൊള്ളലേറ്റ വാഴച്ചാല്‍ ആദിവാസി കോളനിയിലെ താമസക്കാരന്‍ കൂടിയായ ട്രൈബല്‍ വാച്ചര്‍ കെവി ദിവാകരന്‍, താല്‍ക്കാലിക ഫയര്‍ വാച്ചര്‍മാരായ എരുമപ്പെട്ടി സ്വദേശി എം കെ വേലായുധന്‍, കുമരനല്ലൂര്‍ സ്വദേശി വി എ ശങ്കര്‍ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടോടെ തൃശൂര്‍ ദേശമംഗലത്തിന് സമീപത്തുള്ള കൊറ്റമ്പത്തൂര്‍ വനമേഖലയാണ് സംഭവം.
വടക്കാഞ്ചേരി റേഞ്ചിനു കീഴിലുള്ള ഈ പ്രദേശത്ത് കാട്ടുതീപടര്‍ന്നതിനെ തുടര്‍ന്ന് തീ അണക്കാന്‍ ശ്രമിച്ച പൂങ്ങോട് ഫോറസ്റ്റ് ഓഫീസിലെ 10 അംഗ സംഘത്തിലെ മൂന്ന് പേരാണ് അപകടത്തില്‍ പെട്ടത്. അക്കേഷ്യ മരങ്ങള്‍ ഏറെയുള്ള പ്രദേശത്ത് ഉറങ്ങിയ ഇലകളിലേക്ക് തീ ആളിപ്പടരുകയായിരുന്നു. ചുറ്റുപാടും തീ പടര്‍ന്ന് പിടിച്ചതോടെ വനപാലക സംഘം കാട്ടുതീയ്ക്കകത്ത് അകപ്പെടുകായിരുന്നു. മൂന്ന് പേരുടേയും മൃതദേഹങ്ങള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Thrissur, News, Kerala, Accident, Death, Hospital, Fire, Medical College, Injured, forest officials, Three forest officials die in Kerala wildfire

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.