കൊച്ചിയില്‍ അമ്മയും 2 മക്കളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; കഴുത്തിന് മുറിവേറ്റ് രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ ഗൃഹനാഥന്റെ നില ഗുരുതരം
Jan 1, 2022, 14:04 IST
കൊച്ചി: (www.kvartha.com 01.01.2022) കടവന്ത്രയ്ക്കടുത്ത് മട്ടുമ്മല്‍ അമ്പലത്തിനടുത്ത് സൗത് പൊലീസ് സ്റ്റേഷന് പരിധിയില്‍ അമ്മയും 2 മക്കളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തിന് മുറിവേറ്റ് രക്തം വാര്‍ന്ന നിലയില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ ഗൃഹനാഥനെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കടവന്ത്രയില്‍ പൂക്കച്ചവടം നടത്തുന്ന നാരായണയുടെ ഭാര്യ ജോയമോള്‍ (33), മക്കളായ അശ്വന്ത് നാരായണ(4), ലക്ഷ്മികാന്ത് നാരായണ (8) എന്നിവരാണ് മരിച്ചത്. ഇവരെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. തമിഴ്നാട് സ്വദേശികളാണ് മരിച്ചത്.
രാവിലെ സംഭവം ആദ്യം അറിഞ്ഞ ഇവരുടെ സഹോദരി ഉടനെ നാട്ടുകാരെ വിളിച്ച് കൂട്ടുകയായിരുന്നു. നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. ആത്മഹത്യാ ശ്രമമാണെന്നാണ് സ്ഥലത്തെത്തിയ പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ രണ്ട് വര്‍ഷമായി കടവന്ത്രയില്‍ വാടകയ്ക്ക് താമസിക്കുന്ന ഇവര്‍ക്ക് നാട്ടില്‍ മറ്റ് പ്രശ്നങ്ങളൊന്നുമുളളതായി അറിവില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.