തണ്ടര്‍ ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ സ്ത്രീകളും

 


പാലക്കാട്: (www.kvartha.com 28/10/2019)  തണ്ടര്‍ ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് സ്ത്രീകളുള്‍പ്പെടെ മൂന്ന് മാവോയിസ്റ്റുകള്‍. ചിക്കമംഗലൂര്‍ സ്വദേശികളായ ശ്രീമതി, സുരേഷ്, തമിഴ്നാട് സ്വദേശി കാര്‍ത്തി എന്നിവരാണ് കൊല്ലപ്പെട്ടത്. പാലക്കാട്ട് അഗളി മേഖലയിലെ ഉള്‍വനത്തിലാണ് തണ്ടര്‍ ബോള്‍ട്ടുമായി മവോയിസ്റ്റുകള്‍ ഏറ്റുമുട്ടിയത്. മഞ്ചക്കണ്ടി ആദിവാസി ഊരിന് സമീപം ഭവാനിദളത്തില്‍ ഉള്‍പ്പെട്ട മാവോവാദികളുടെ ക്യാമ്പ് നടക്കുന്നെന്ന വിവരത്തെ തുടര്‍ന്നായിരുന്നു തണ്ടര്‍ ബോള്‍ട്ട് സംഘം തിങ്കളാഴ്ച രാവിലെ തിരച്ചില്‍ നടത്തിയത്.

സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മേഖലയില്‍ പട്രോളിംഗ് നടത്തിവരുന്ന സംഘത്തിന് നേരെയാണ് മാവോയിസ്റ്റ് വെടിയുതിര്‍ത്തത്. അസി. കമാന്‍ഡന്റ് സോളമന്റെ നേതൃത്വത്തിലായിരുന്നു തണ്ടര്‍ ബോള്‍ട്ട് പട്രോളിംഗ് നടത്തിയിരുന്നത്. രണ്ട് സംഘങ്ങളായി പിരിഞ്ഞ് തണ്ടര്‍ ബോള്‍ട്ട് വനമേഖലയുടെ ഇരുഭാഗങ്ങളില്‍ നിന്നുമായാണ് തെരച്ചില്‍ നടത്തിയത്.

ഏറ്റുമുട്ടലിനു പിന്നാലെ മാവോയിസ്റ്റുകള്‍ ചിതറിപ്പോയിരിക്കാം എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ തണ്ടര്‍ ബോള്‍ട്ട് മേഖലയില്‍ വീണ്ടും തെരച്ചില്‍ നടത്തി. പോലീസ് ഉന്നതോദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി റവന്യൂ-പൊലീസ് അധികൃതര്‍ സ്ഥലത്തെത്തി.

തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലേക്കോ പാലക്കാട് ജില്ലാ ആശുപത്രിയിലേക്കോ ആകും കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടുപോവുക. മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
തണ്ടര്‍ ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ സ്ത്രീകളും


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, palakkad, News, Gun Battle, Police, Murder, Maoists, Women, Thunder bault, Three suspected Maoists go down in gun battle with Kerala police commandos

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia