തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ മൂന്ന് പേരെ പുറത്താക്കും. പ്രസ് സെക്രട്ടറിയും ദേശാഭിമാനി വാരികയുടെ അസി. എഡിറ്ററുമായിരുന്ന കെ ബാലകൃഷ്ണനും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി കെ ശശിധരനും പേഴ്‌സണല്‍ അസിസ്റ്റന്റ് എ. സുരേഷിനെയുമാണ് പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കുന്നത്.
ഇതിന് തിരുവനന്തപുരത്ത് തുടരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അനുമതി നല്‍കിയതായാണ് സൂചന. സി പി ഐ(എം) നിയോഗിച്ച സമിതി മൂവരും ചേര്‍ന്ന് വാര്‍ത്ത ചോര്‍ത്തിയതായി കണ്ടെത്തിയ റിപോര്‍ട്ടിന്‍മേലാണ് നടപടി. നടപടിക്ക് വിധേയമാകാനിരിക്കുന്ന മൂവരില്‍ നിന്നും പാര്‍ട്ടി വിശദീകരണം തേടും.
പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ നടപടി എടുക്കുന്നതിലൂടെ വിഎസ്സിനെ ഒതുക്കാനാണ് ഔദ്യോഗിക പക്ഷത്തിന്റെ നീക്കം. മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ വി എസ്സിന്റെ ഐടി ഉപദേശകനായിരുന്ന ജോസഫ് സി മാത്യുവിനെയും പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ സുരേഷകുമാര്‍ ഐ എ എസ്സിനെയും പാര്‍ട്ടി നേരത്തെ പുകച്ച് പുറത്തുചാടിച്ചതാണ്.

Keywords: Thiruvananthapuram, Kerala, V.S Achuthanandan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.