തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ 2013ലെ സംസ്ഥാന യുവ ശാസ്ത്രജ്ഞ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പാപ്പനംകോട് സിഎസ്ഐആര്‍ എന്‍ഐഐഎസ്ടിയിലെ ആഗ്രോപ്രോസസിംഗ് ആന്‍ഡ് നാച്വറല്‍ പ്രൊഡക്ട്സ് ഡിവിഷനിലെ ശാസ്ത്രജ്ഞനായ ഡോ. രവിശങ്കര്‍ എല്‍, തിരുവനന്തപുരം ഐഐഎസ്ഇആര്‍ സ്കൂള്‍ ഓഫ് കെമിസ്ട്രിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.മഹേഷ് ഹരിഹരന്, വിക്രം സാരാഭായി സ്പേസ് സെന്റര്‍ സ്പെയ്സ് ഫിസിക്സ് ലബോറട്ടറിയിലെ ശാസ്ത്രജ്ഞന് ഡോ. വിനീത് ചന്ദ്രശേഖരന് നായര്‍ എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്.
ജനുവരി 28ന് വയനാട്ടില്‍ തുടങ്ങുന്ന 26-ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുരസ്കാരം വിതരണം ചെയ്യും. ശാസ്ത്ര കോണ്‍ഗ്രസിന്റെ പ്ലീനറി സെഷനില്‍ മൂവര്‍ക്കും ഗവേഷണപ്രവര്ത്തനത്തെപ്പറ്റിയുള്ള അവതരണം നടത്തുന്നതിനും അവസരം നല്‍കും.
ശാസ്ത്രസാങ്കേതിക രംഗത്ത് മികച്ച സംഭാവനകള്‍ നല്കുന്ന 37 വയസ്സില്‍ താഴെ പ്രായമുള്ളവരും ഇന്ത്യാക്കാരും കേരളത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി പ്രവര്‍ത്തിക്കുന്നവരുമായ പിഎച്ച്.ഡിയുള്ളവര്ക്കാണ് യുവ ശാസ്ത്രജ്ഞ പുരസ്കാരം നല്‍കിവരുന്നത്. 50000 രൂപയും വിദേശത്തു നടക്കുന്ന ഒരു സമ്മേളനത്തില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുന്നതിന് പോയിവരുന്നതിനുള്ള യാത്രാച്ചെലവും സ്റ്റാര്‍ട്ടപ്പ് റിസര്‍ച്ച് ഗ്രാന്‍ഡും മൂവര്‍ക്കും സമ്മാനമായി ലഭിക്കും.
ജനുവരി 28ന് വയനാട്ടില്‍ തുടങ്ങുന്ന 26-ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുരസ്കാരം വിതരണം ചെയ്യും. ശാസ്ത്ര കോണ്‍ഗ്രസിന്റെ പ്ലീനറി സെഷനില്‍ മൂവര്‍ക്കും ഗവേഷണപ്രവര്ത്തനത്തെപ്പറ്റിയുള്ള അവതരണം നടത്തുന്നതിനും അവസരം നല്‍കും.
Keywords: Thiruvananthapuram, Kerala, Oommen Chandy, CM, Congress, Three young scientists selected for Kerala State Young Scientist Awards, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.