കാമുകിയുമായി ആംബുലന്‍സില്‍ ഒളിച്ചോടാന്‍ ശ്രമം; ഇതര ജില്ലകളിലേക്ക് യാത്ര ചെയ്യാനുള്ള രേഖകളില്ലാതെ തിരുവനന്തപുരത്തുനിന്നും വടകരവരെ എത്തിയ യുവാവും സംഘവും പൊലീസ് പിടിയില്‍
May 5, 2020, 17:32 IST
കോഴിക്കോട്: (www.kvartha.com 05.05.2020) കാമുകിയെ കടത്തിക്കൊണ്ടു പോകാനായി തിരുവനന്തപുരത്തുനിന്നും വടകരവരെ ആംബുലന്‍സില്‍ എത്തിയ യുവാവും സംഘവും പൊലീസ് പിടിയില്‍. ഇതര ജില്ലകളിലേക്ക് യാത്ര ചെയ്യാനുള്ള രേഖകളൊന്നും കൈവശം ഇല്ലാതെ എത്തിയ മൂന്ന് യുവാക്കളാണ് പൊലീസ് പിടിയിലായത്. ലോക്ക് ഡൗണ്‍ ലംഘിച്ച് ആംബുലന്‍സില്‍ യാത്ര ചെയ്തതിന് ഇവര്‍ക്കെതിരെ വടകര പൊലീസ് കേസെടുത്തു.
മൂന്ന് പേരില്‍ ഒരാളുടെ കാമുകിയായ വടകര സ്വദേശിനിയെ തിരുവന്തപുരത്തേക്ക് കൊണ്ടു പോകാനാണ് സംഘം എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ആംബുലന്‍സില്‍ സഞ്ചരിച്ചാല്‍ ആരും പിടികൂടില്ലെന്ന നിഗമനത്തിലാണ് യുവാക്കള്‍ ഒളിച്ചോട്ടത്തിന് ഈ വഴി തെരഞ്ഞെടുത്തത്.
എന്നാല്‍ വടകരയില്‍ വച്ചു പൊലീസ് നടത്തിയ പരിശോധനയില്‍ ഇതര ജില്ലകളിലേക്ക് യാത്ര ചെയ്യാനുള്ള പാസ് അടക്കമുള്ള ഒരു രേഖകളും ഇവരുടെ കൈയില്‍ ഇല്ലെന്ന് കണ്ടെത്തി. ഇതോടെ യുവാക്കളെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുകയും പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
Keywords: News, Kerala, Love, Travel, Police, Arrested, Lockdown, Ambulance, Three youth illegally traveled in ambulance arrested by police
മൂന്ന് പേരില്‍ ഒരാളുടെ കാമുകിയായ വടകര സ്വദേശിനിയെ തിരുവന്തപുരത്തേക്ക് കൊണ്ടു പോകാനാണ് സംഘം എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ആംബുലന്‍സില്‍ സഞ്ചരിച്ചാല്‍ ആരും പിടികൂടില്ലെന്ന നിഗമനത്തിലാണ് യുവാക്കള്‍ ഒളിച്ചോട്ടത്തിന് ഈ വഴി തെരഞ്ഞെടുത്തത്.
എന്നാല്‍ വടകരയില്‍ വച്ചു പൊലീസ് നടത്തിയ പരിശോധനയില്‍ ഇതര ജില്ലകളിലേക്ക് യാത്ര ചെയ്യാനുള്ള പാസ് അടക്കമുള്ള ഒരു രേഖകളും ഇവരുടെ കൈയില്‍ ഇല്ലെന്ന് കണ്ടെത്തി. ഇതോടെ യുവാക്കളെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുകയും പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.