'പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് നിരവധി സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു'; പോക്സോ കേസുകളിലെ 3 പ്രതികള്‍ അറസ്റ്റില്‍
Jan 9, 2022, 12:57 IST
കല്ലമ്പലം: (www.kvartha.com 09.01.2022) പ്രായപൂര്‍ത്തിയാകാത്ത പട്ടികജാതിയില്‍പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് കൊണ്ടുപോയി നിരവധി സ്ഥലങ്ങളില്‍ കൊണ്ടുപോയി ഒന്നിലധികം തവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ പ്രതികള്‍ അറസ്റ്റില്‍. കുടവൂര്‍ സ്വദേശികളായ അപ്പു എന്ന് വിളിക്കുന്ന രാഹുല്‍ (21), നിശാദ് (25), സെമിന് (35) എന്നിവരെയാണ് കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡോക്ടര്‍ ദിവ്യ ഗോപിനാഥ് ഐപിഎസിന്റെ മേല്‍നോട്ടത്തില്‍ വര്കല ഡി വൈ എസ് പി നിയാസ് പി യുടെ നിര്‍ദേശാനുസരണം കല്ലമ്പലം ഇന്‍സ്പെക്ടര്‍ ഫിറോസ്, സബ് ഇന്‍സ്പെക്ടര്‍ ശ്രീലാല്‍ ചന്ദ്രശേഖരന്, എസ് ഐ ഗോപകുമാര്‍, സി പി ഒമാരായ ഹരിമോന്, വിനോദ് പ്രഭാത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
രാഹുല്‍ പെണ്‍കുട്ടിയെ പ്രണയം നടിച്ചു കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന വിവരമറിഞ്ഞ അയല്‍വാസിയായ നിശാദും കൂട്ടുകാരനായ ശെമി എന്ന് വിളിക്കുന്ന സെമിനും ചേര്‍ന്ന് ഇക്കാര്യം പറഞ്ഞ് പെണ്‍കുട്ടിയുടെ വീടിനടുത്ത് വെച്ചും ശെമിയുടെ വീട്ടില്‍ കൊണ്ടുപോയും പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നു വരുന്നതായി പൊലീസ് അറിയിച്ചു.
Keywords: Three youths arrested for molesting minor, Thiruvananthapuram, News, Molestation, Police, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.