Accident | റോഡില്‍ പെട്ടെന്ന് വെള്ളം ഉയര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ തടയണയിലേക്ക് മറിഞ്ഞു; യാത്രക്കാരന് രക്ഷകരായി മീന്‍പിടുത്തക്കാര്‍

 


തൃശൂര്‍: (www.kvartha.com) റോഡില്‍ പെട്ടെന്ന് വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ തടയണയിലേക്ക് മറിഞ്ഞു. തിരുവില്വാമല എഴുന്നള്ളത്ത് കടവിലാണ് സംഭവം. അപകടത്തില്‍പെട്ട യാത്രക്കാരന്‍ കൊണ്ടാഴി സ്വദേശി ജോണിയെ മീന്‍പിടുത്തക്കാര്‍ രക്ഷപ്പെടുത്തി.

തടയണ റോഡില്‍ പെട്ടെന്ന് വെള്ളം ഉയര്‍ന്നതാണ് അപകടകാരണമെന്ന് തൊഴിലാളികള്‍ പറഞ്ഞു. എങ്ങനെയാണ് വെള്ളം ഉയര്‍ന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഗായത്രിപ്പുഴയിലാണ് അപകടം ഉണ്ടായത്. വെള്ളം ഉയർന്നതോടെ കാറിന്റെ ഗതി തെറ്റി ഡാമിലേക്ക് വീഴുകയായിരുന്നു. എന്നാൽ ജോണിയുടെ കാറിന് മുന്നിലുണ്ടായിരുന്ന വാഹനങ്ങൾ സുരക്ഷിതമായി പുഴ കടക്കുകയും ചെയ്തിരുന്നു.

Accident | റോഡില്‍ പെട്ടെന്ന് വെള്ളം ഉയര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ തടയണയിലേക്ക് മറിഞ്ഞു; യാത്രക്കാരന് രക്ഷകരായി മീന്‍പിടുത്തക്കാര്‍

നിയന്ത്രണംവിട്ട കാര്‍ വെള്ളത്തില്‍ പതുക്കെ ഒഴുകുന്നത് മീന്‍പീടുത്തകാര്‍ കണ്ടു. ഇടയ്ക്ക് കാര്‍ ഒഴുക്കില്‍ നിന്ന സമയത്ത് ഇവര്‍ യാത്രക്കാരനെ രക്ഷപ്പെടുത്തുകയായിരുന്നു. പഴയന്നൂര്‍ പൊലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ജോണിക്ക് പരിക്കൊന്നും സംഭവിച്ചിട്ടില്ല.

Keywords: Thrissur: Car overturns after hitting check dam, Thrissur, News, Local News, Accident, Fishermen, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia