Attacked | 'സ്ത്രീധനം ചോദിച്ച്, കട്ടിലില്‍ ചേര്‍ത്ത് വച്ച് ഇടിച്ചു'; തൃശൂരില്‍ 4 മാസം ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചതായി പരാതി; യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
Aug 31, 2022, 15:02 IST
തൃശൂര്‍: (www.kvartha.com) തൃശൂരില്‍ നാല് മാസം ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചതായി പരാതി. ദേശമംഗലം വറവട്ടൂര്‍ അയ്യോട്ടില്‍ മുസ്തഫയുടെ മകള്‍ ഫാരിസബാനുവിനാണ് മര്‍ദനമേറ്റത്. ചൊവ്വാഴ്ച രാവിലെ മകളെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചുവെന്ന് മാതാവ് ലൈല ആരോപിച്ചു.
മകള്‍ക്ക് ഗര്‍ഭിണിയെന്ന പരിഗണന പോലും നല്‍കിയില്ലെന്നും കട്ടിലില്‍ ചേര്‍ത്ത് വച്ച് ഇടിച്ചുവെന്നും സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനത്തിന്റെ തുടര്‍ച്ചയായിരുന്നുവെന്നും മാതാവ് ലൈല പറഞ്ഞു. ശെകീര്‍ എന്നയാള്‍ക്കെതിരെയാണ് പരാതി.
ദമ്പതികള്‍ക്ക് ആദ്യത്തേത് പെണ്‍കുട്ടി ആയതിലും ശെകീര്‍ ദേഷ്യം പ്രകടിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. രണ്ടാം തവണ ഗര്‍ഭിണിയായത് അലസിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്നും ഇക്കാര്യം ആവശ്യപ്പെട്ട് മര്‍ദനം ഉണ്ടായിയെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.
മര്‍ദനമേറ്റ യുവതിയെ ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡി. കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.