Remanded | വനിതാ ടികറ്റ് പരിശോധകയോട് മോശമായി പെരുമാറുകയും ജോലി തടസപ്പെടുത്തുകയും ചെയ്തുവെന്ന കേസ്; അര്‍ജുന്‍ ആയങ്കിയെ റിമാന്‍ഡ് ചെയ്തു

 


തൃശൂര്‍: (www.kvartha.com) വനിതാ ടികറ്റ് പരിശോധകയോട് മോശമായി പെരുമാറുകയും ജോലി തടസപ്പെടുത്തുകയും ചെയ്തുവെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയെ റിമാന്‍ഡ് ചെയ്തു. കേസില്‍ 354, 356 വകുപ്പുകള്‍ ആണ് ആയങ്കിക്കെതിരെ ചുമത്തിയിരിക്കുന്നത്. തൃശ്ശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

കഴിഞ്ഞ മാസമാണ് കോട്ടയം റെയില്‍വേ പൊലീസ് അര്‍ജുന്‍ ആയങ്കിക്കെതിരെ കേസ് എടുത്തത്. കോട്ടയം റെയില്‍വേ പൊലീസ് എടുത്ത കേസ് പിന്നീട് തൃശ്ശൂരിലേക്ക് മാറ്റുകയായിരുന്നു. ഗാന്ധിധാമില്‍ നിന്നു നാഗാര്‍കോവിലേക്ക് സെകന്‍ഡ് ക്ലാസ് ടികറ്റെടുത്ത് കയറിയ അര്‍ജുന്‍ സ്ലീപര്‍ ക്ലാസില്‍ യാത്ര ചെയ്തത് വനിതാ ടി ടി ചോദ്യം ചെയ്തിരുന്നു.

Remanded | വനിതാ ടികറ്റ് പരിശോധകയോട് മോശമായി പെരുമാറുകയും ജോലി തടസപ്പെടുത്തുകയും ചെയ്തുവെന്ന കേസ്; അര്‍ജുന്‍ ആയങ്കിയെ റിമാന്‍ഡ് ചെയ്തു

തുടര്‍ന്ന് അര്‍ജുന്‍ വനിതാ ടികറ്റ് പരിശോധകയോട് മോശമായി പെരുമാറുകയും ജോലി തടസപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. കേസില്‍ അര്‍ജുന്‍ ആയങ്കിയെ പതിനാല് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. മെഡികല്‍ പരിശോധനക്ക് ശേഷം തൃശ്ശൂര്‍ സബ് ജയിലിലേക്ക് കൊണ്ടുപോകും.

Keywords: Thrissur court remanded Arjun Ayanki for 14 days, Thrissur, News, Remanded, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia