Accounts Freezed | എസി മൊയ്തീനെതിരെ കൂടുതല്‍ നടപടികളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; 2 ബാങ്ക് അകൗണ്ടുകള്‍ മരവിപ്പിച്ചു, ഉടന്‍ ചോദ്യം ചെയ്യുമെന്ന് റിപോര്‍ട്

 


തൃശ്ശൂര്‍: (www.kvartha.com) മുന്‍ മന്ത്രിയും സിപിഎം നേതാവും എംഎല്‍എയുമായ എസി മൊയ്തീനെതിരെ കൂടുതല്‍ നടപടികളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ എ സി മൊയ്തീന്റെ വീട്ടിലെ 22 മണിക്കൂര്‍ നീണ്ടുനിന്ന റെയ്ഡ് അവസാനിച്ചതിന് പിന്നാലെ രണ്ട് ബാങ്കുകളില്‍ ഉള്ള സ്ഥിര നിക്ഷേപം ഇഡി മരവിപ്പിച്ചതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപോര്‍ട്. മച്ചാട് സര്‍വീസ് സഹകരണ ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നിവയിലെ സ്ഥിരം നിക്ഷേപമായ 31 ലക്ഷം രൂപയാണ് മരവിപ്പിച്ചത്.

ഇതിനിടെ പൊലീസ് റെയ്ഡ് നടത്തിയ ബാങ്കുകളുമായി ബന്ധപ്പെട്ട് വായ്പാസ്വര്‍ണം വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന മഹാരാഷ്ട്ര സ്വദേശി അനില്‍കുമാര്‍ എന്ന സുഭാഷ്, പലിശയ്ക്ക് കൊടുക്കുന്ന കണ്ണൂര്‍ സ്വദേശി സതീശന്‍ എന്നിവരുടെ ബാങ്ക് അകൗണ്ടുകളും മരവിച്ചു. അതേസമയം, എസി മൊയ്തീനിനെ ഉടന്‍ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. ചോദ്യം ചെയ്യലിനായി സമന്‍സ് അയക്കുന്നതില്‍ ബുധനാഴ്ച (23.08.2023) തീരുമാനം എടുക്കും. 

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഇഡി സംഘം വീട്ടില്‍ എത്തിയതെന്ന് എസി മൊയ്തീന്‍ സ്ഥിരീകരിച്ചിരുന്നു. തന്റെയും ഭാര്യയുടെയും മകളുടെയും ബാങ്ക് അകൗണ്ട് രേഖകള്‍ പരിശോധിച്ചുവെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ആയിരുന്നു ഇഡി സംഘത്തിന്റെ പരിശോധനയെന്ന നിലയിലായിരുന്നു എസി മൊയ്തീന്റെ പ്രതികരണം. 22 മണിക്കൂര്‍ മാധ്യമങ്ങള്‍ തന്റെ വീടിനു മുന്നില്‍ കാത്തു നിന്നില്ലേ, അതായിരുന്നു അജണ്ട എന്ന് അദ്ദേഹം പ്രതികരിച്ചു. കരുവന്നൂര്‍ ബാങ്കില്‍ നിന്നും താന്‍ ആര്‍ക്കോ വായ്പ ലഭിക്കാന്‍ സഹായം ചെയ്തു എന്ന് ആരുടെയോ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

ആ കാലത്ത് താന്‍ ഡിസിസി സെക്രടറിയായിരുന്നു. ഏത് അന്വേഷണവുമായും സഹകരിക്കും. ഭയപ്പെട്ടു നില്‍ക്കേണ്ടതായിട്ടുള്ള ഒരു സാഹചര്യവും നിലവില്‍ തനിക്കില്ല. ഇരിങ്ങാലക്കുട സ്വദേശിയായ വ്യക്തിയുടെ മൊഴിയുണ്ടെന്ന് ഇഡി സംഘം പറഞ്ഞത്. വസ്തുവിന്റെ രേഖയും വീടിന്റെ മുക്കും മൂലയും  അന്വേഷണസംഘം അരിച്ചുപെറുക്കി. അന്വേഷണസംഘം ആവശ്യപ്പെട്ടത് അനുസരിച്ച് വീടിന്റെ രേഖ, വായ്പ രേഖകള്‍, വസ്തു സംബന്ധമായ രേഖകള്‍ എല്ലാം കൈമാറി. ബാങ്ക് അകൗണ്ട് സംബന്ധിച്ച  വിവരങ്ങള്‍ ഓഫീസില്‍ എത്തിക്കാമെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞുവെന്നും മൊയ്തീന്‍ വ്യക്തമാക്കിയിരുന്നു. മൊയ്തീന്റെ പ്രതികരണം വന്നതിന്റെ തൊട്ടുപിന്നാലെയാണ് ചോദ്യം ചെയ്യുമെന്ന വാര്‍ത്ത പുറത്തു വരുന്നത്. 

Accounts Freezed | എസി മൊയ്തീനെതിരെ കൂടുതല്‍ നടപടികളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; 2 ബാങ്ക് അകൗണ്ടുകള്‍ മരവിപ്പിച്ചു, ഉടന്‍ ചോദ്യം ചെയ്യുമെന്ന് റിപോര്‍ട്


Keywords:  News, Kerala, Kerala-News, News-Malayalam, Thrissur-News, ED, Enforcement Directorate, Accounts Freezed, A C Moideen,  Karubannoor Bank, Froad Case, Thrissur: CPM MLA A C Moideen's Bank Accounts Frozen in Karuvannur Co-operative Bank Fraud Case.

  

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia