Attacked | 'ലഹരി മാഫിയ സംഘത്തെ തളയ്ക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം'; എസ് ഐക്ക് പരുക്ക്

 


തൃശൂര്‍: (www.kvartha.com) ലഹരി മാഫിയ സംഘത്തെ തളയ്ക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം. സംഭവത്തില്‍ എസ് ഐക്ക് പരുക്ക്. മതിലകത്ത് വെള്ളിയാഴ്ച രാത്രി പത്തരയോടെയാണു സംഭവം.

ജൂനിയര്‍ എസ്‌ഐ മിഥുന്‍ മാത്യുവിനെയാണ് ആക്രമിച്ചത്. പരുക്കേറ്റ എസ്‌ഐയെ കൊടുങ്ങല്ലൂര്‍ താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Attacked | 'ലഹരി മാഫിയ സംഘത്തെ തളയ്ക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം'; എസ് ഐക്ക് പരുക്ക്

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ലഹരി മാഫിയ സംഘത്തെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് എസ്‌ഐയും സംഘവും അന്വേഷണത്തിനെത്തിയപ്പോഴായിരുന്നു ആക്രമണം. ശ്രീനാരായണപുരം പതിയാശേരിയില്‍ റോഡില്‍ നില്‍ക്കുകയായിരുന്ന മൂവര്‍ സംഘത്തെ ചോദ്യം ചെയ്യുന്നതിനിടെയാണ് സംഘം പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്. എസ്‌ഐയെ ആക്രമിക്കുന്നത് കണ്ട് മറ്റു പൊലീസുകാര്‍ ചേര്‍ന്ന് അക്രമി സംഘത്തെ കീഴ്‌പ്പെടുത്തുകയായിരുന്നു.

                             
Attacked | 'ലഹരി മാഫിയ സംഘത്തെ തളയ്ക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം'; എസ് ഐക്ക് പരുക്ക്



ആക്രമണത്തില്‍ എസ്‌ഐയുടെ മുഖത്ത് പരുക്കേറ്റു. പൊലീസ് വാഹനത്തിനും അക്രമികള്‍ കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പെട്ട മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. എടവിലങ്ങ് സ്വദേശികളായ സൂരജ് (18), അജിത് (23), അഖില്‍ (21) എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഇവരെ വൈകിട്ട് കോടതിയില്‍ ഹാജരാക്കും.

Keywords: Thrissur: Drug gang ‌attacks Police sub inspector, Thrissur,News, Attack, Injured, Hospital, Treatment, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia