HC Order | വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമാ ചിത്രീകരണത്തിന് വിലക്കേര്‍പെടുത്തി ഹൈകോടതി
Nov 1, 2023, 15:37 IST
തൃശൂര്‍: (KVARTHA) വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമാ ചിത്രീകരണത്തിന് വിലക്കേര്‍പെടുത്തി കേരളാ ഹൈകോടതി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനാണ് ഹൈകോടതി സിനിമാ ചിത്രീകരണം വിലക്കിക്കൊണ്ട് നിര്‍ദേശം നല്‍കിയത്. ക്ഷേത്ര മൈതാനത്ത് ചിത്രീകരണത്തിന് അനുമതി നല്‍കിയാല്‍ വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് കോടതി വ്യക്തമാക്കി.
വിശ്വാസികള്‍ക്ക് ക്ഷേത്രത്തിലേക്ക് പോകാന്‍ നിയന്ത്രണം വരുമെന്നും കോടതി ചൂണ്ടിക്കാട്ടി. ബൗണ്‍സേഴ്‌സ് അടക്കം വിശ്വാസികളെ നിയന്ത്രിക്കുന്ന സ്ഥിതി ഉണ്ടാകുമെന്നും കോടതി വിലയിരുത്തി. വടക്കുംനാഥ ക്ഷേത്ര വിശ്വാസികള്‍ക്ക് നിയന്ത്രണം ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മൈതാനത്ത് അനുമതി നല്‍കരുതെന്ന് കോടതി ഉത്തരവില്‍ അറിയിച്ചു.
Keywords: Kerala High Court, HC Order, Court Order, Vadakkunnathan Temple, Temple Ground, News, Kerala, Religion, Court, Ground, Cochin Devaswom Board, Thrissur| High Court bans film shooting in Vadakkunnathan temple ground.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.