Accidental Death | ബലിതര്‍പ്പണം നടത്തി മടങ്ങുന്നതിനിടെ ട്രെയിന്‍തട്ടി മധ്യവയസ്‌ക്കന്‍ മരിച്ചു; അപകടം റെയില്‍വെ ട്രാക് മുറിച്ചുകടക്കുന്നതിനിടെ
Feb 19, 2023, 12:09 IST
തൃശൂര്‍: (www.kvartha.com) ബലിതര്‍പ്പണം നടത്തി മടങ്ങുന്നതിനിടെ ട്രെയിന്‍തട്ടി മധ്യവയസ്‌ക്കന്‍ മരിച്ചു. നന്തിക്കര റെയില്‍വേ ഗേറ്റിന് സമീപം ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്. നെല്ലായി മാനിയേങ്കര അപ്പുവിന്റെ മകന്‍ മുരളിയാണ് (53) മരിച്ചത്.
ഞായറാഴ്ച രാവിലെ രാപ്പാളില്‍ ബലിതര്‍പ്പണം നടത്തി മടങ്ങുന്നതിനിടെ റെയില്‍വെ ട്രാക് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Keywords: Thrissur: Man died after being hit by train while crossing railway track, Thrissur, News, Train Accident, Dead Body, Accidental Death, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.