Accidental Death | ബസിന്റെ വാതില്‍ തുറന്നുവച്ച് വീണ്ടും അപകടം; പുറത്തേക്ക് തെറിച്ച് വീണ് പരുക്കേറ്റ മധ്യവയസ്‌കന്‍ മരിച്ചു
Dec 23, 2022, 11:51 IST
തൃശൂര്‍: (www.kvartha.com) ബസിന്റെ വാതില്‍ തുറന്നുവച്ച് വീണ്ടും അപകടം. തൃലൂര്‍ ഒല്ലൂരില്‍ വാതില്‍ തുറന്നിട്ട് സര്‍വീസ് നടത്തിയ ബസില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. ഒല്ലൂര്‍ സ്വദേശി അമ്മാടം സ്വദേശി ജോയ് ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടമുണ്ടായത്. ശ്രദ്ധയില്ലാതെ വാതില്‍ അടയ്ക്കാതെ ബസ് മുന്നോട്ടെടുത്തപ്പോഴാണ് അപകടമുണ്ടായതെന്ന് മറ്റു യാത്രക്കാര്‍ പറഞ്ഞു.
Keywords: News,Kerala,State,Accident,Injured,Death, Thrissur: Man died by falling from bus
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.