Students Found | ആശ്വാസം; തൃശൂരില്‍നിന്ന് കാണാതായ 2 വിദ്യാര്‍ഥികളെ കണ്ടെത്തി
Aug 5, 2023, 12:28 IST
തൃശൂര്‍: (www.kvartha.com) എരുമപ്പെട്ടി ഗവ ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍നിന്ന് കാണാതായ രണ്ട് വിദ്യാര്‍ഥികളെ കണ്ടെത്തി. കുട്ടികളിലൊരാളെ കണ്ടയാള്‍ ആദ്യം വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.
വെള്ളിയാഴ്ച (04.08.2023) നോര്‍ത് റെയില്‍വേ സ്റ്റേഷന് സമീപം കുട്ടികളെ ഇറക്കിയതായി ബസ് കന്‍ഡക്ടര്‍ മൊഴി നല്‍കിയിരുന്നു. വിദ്യാര്‍ഥികളുടെ കുടുംബവും ഇവര്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് കുട്ടികളെ കണ്ടെത്തിയെന്ന വിവരം ലഭിച്ചത്.
ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ വരവൂര്‍ നീര്‍ക്കോലിമുക്ക് വെട്ടുക്കാട് കോളനിയില്‍ സുരേഷിന്റെ മകന്‍ അര്‍ജുന്‍ (14), പന്നിത്തടം നീണ്ടൂര്‍ പൂതോട് ദിനേശന്റെ മകന്‍ ദില്‍ജിത്ത് (14) എന്നിവരെയാണ് കണ്ടെത്തിയത്.
വ്യാഴാഴ്ച (03.08.2023) സ്‌കൂളിലെത്തിയ വിദ്യാര്‍ഥികളെ ഉച്ചമുതലാണ് കാണാതായത്. ഒരേ ക്ലാസിലെ വിദ്യാര്‍ഥികളാണ് ഇരുവരും. അതേസമയം, കുട്ടികളുടെ ബാഗുകള്‍ ക്ലാസ് മുറികളിലുണ്ടായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരും ബന്ധുക്കളും എരുമപ്പെട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പൊലീസും നാട്ടുകാരും ബന്ധുക്കളും വ്യാപകമായ തിരച്ചിലാണ് കുട്ടികള്‍ക്ക് വേണ്ടി നടത്തിയത്. അതിനിടെ വെള്ളിയാഴ്ച രാവിലെ കുട്ടികള്‍ വൈറ്റില ഹബില്‍നിന്ന് ബസില്‍ കയറിയതും നിര്‍ണായക വിവരമായി. അതേസമയം എന്തിനാണ് കുട്ടികള്‍ ഇത്തരത്തില്‍ വീടുവിട്ടുപോയതെന്ന് വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.
Read more: Students Missing | തൃശൂരില്‍ 2 വിദ്യാര്‍ഥികളെ കാണാതായതായി പരാതി; അന്വേഷണമാരംഭിച്ച് പൊലീസ്
Keywords: News, Kerala, Kerala-News, News-Malayalam, Regional-News, Students, Found, Thrissur, Missing, School, Police, Family, Thrissur: Missing students found.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.