Found Dead | തൃശ്ശൂരില്‍ കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ ആയുര്‍വേദ ഡോക്ടറെ നേപാളില്‍ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
May 1, 2024, 10:49 IST
തൃശ്ശൂര്‍: (KVARTHA) മുളങ്കുന്നത്തുകാവില്‍ കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ ആയുര്‍വേദ ഡോക്ടറെ നേപാളില്‍ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടക്കുളം അമ്മാനത്ത് പരേതരായ ശശിധരന്റെയും ബിന്ദുവിന്റെയും മകന് മയൂര്‍നാഥാണ് (26) മരിച്ചത്. ഒരു വര്‍ഷം മുന്‍പാണ് ഇയാള്‍ അച്ഛന് പ്രാതല്‍ ഭക്ഷണത്തില്‍ വിഷം നല്കി കൊലപ്പെടുത്തിയ കേസില്‍ പിടിയിലായത്.
അപസ്മാര രോഗിയായിരുന്ന മയൂര്‍നാഥ് നേപാളില്‍ താമസിച്ചിരുന്ന കേന്ദ്രത്തിലെ കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിമരിച്ചതായാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. യുവാവിന്റെ ബാഗില്‍നിന്ന് കണ്ടെടുത്ത ഫോണ്‍ നമ്പറില്‍ പൊലീസ് വിവരം അറിയിക്കുകയായിരുന്നു. നേപാളിലെത്തിയ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയുകയായിരുന്നു.
ജാമ്യത്തിലിറങ്ങിയ യുവാവിനെ ചികിത്സയ്ക്കായി ബന്ധുക്കള്‍ മലപ്പുറം ജില്ലയില്‍ ഒരു ആയുര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്ന് ഒരാഴ്ച മുന്‍പ് ആരോടും പറയാതെ രക്ഷപ്പെടുകയായിരുന്നു. മൃതദേഹം നേപാളില്തന്നെ സംസ്കരിച്ചു.
Keywords: News, Kerala, Thrissur-News, Obituary, Nepal, Thrissur Native, Found Dead, Died, Family, Murder Case, Accused, Bail, Suspect, Funeral, Father, Killed, Poison, Thrissur native found dead in Nepal.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.