Thrissur Pooram | ഉത്സവപ്രേമികളോടൊപ്പം പൂരപ്പറമ്പില്‍ ആര്‍പ്പോ വിളിച്ച് ആവേശം പങ്കുവെച്ച് യതീഷ് ചന്ദ്ര; ഇപ്രാവശ്യം പൊലീസ് ഉദ്യോഗസ്ഥര്‍ സ്റ്റാറ്റസാക്കിവെച്ചിരിക്കുന്നത് മുന്‍ കമീഷണറുടെ വൈറല്‍ വീഡിയോ

 


തൃശ്ശൂര്‍: (KVARTHA) ഈ വര്‍ഷമുണ്ടായ തൃശ്ശൂര്‍ പൂരത്തിന്റെ പ്രതിസന്ധികള്‍ക്കിടെ കഴിഞ്ഞ വര്‍ഷത്തെ പൂരപ്പറമ്പില്‍ ഉത്സവപ്രേമികളോടൊപ്പം ആവേശം പങ്കുവെയ്ക്കുന്ന മുന്‍ കമീഷണര്‍ യതീഷ് ചന്ദ്രയുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും വൈറലായിരിക്കുകയാണ്. പൂരാവേശത്തോടൊപ്പം ആര്‍പോ വിളിച്ചും പൂരത്തിനെത്തിയവരുടെ കൈക്കടിച്ച് ആവേശം പങ്കുവച്ചും മാന്യമായി പെരുമാറിയും പൂരത്തിന്റെ ഭാഗമാകുന്ന യതീഷ് ചന്ദ്രയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഈ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു.

കൂടാതെ, യതീഷ് ചന്ദ്രയുടെ തൃശ്ശൂര്‍ പൂര പറമ്പിലെ വീഡിയോ സ്റ്റാറ്റസ് ആക്കി വെച്ചിരിക്കുകയാണ് തൃശ്ശൂരിലെ ചില പൊലീസ് ഉദ്യോഗസ്ഥരും. പൂരം നടത്തിപ്പിലും ചടങ്ങുകളിലും പ്രതിസന്ധികള്‍ക്ക് കാരണം നിലവിലെ കമീഷണര്‍ അങ്കിത് അശോകന്റെ തെറ്റായ ഇടപെടലാണെന്ന് വ്യാപക പരാതി ഉയരുന്നതിനിടെയാണ് പഴയ ഉദ്യോഗസ്ഥനോട് ഇഷ്ടം കാണിച്ചുള്ള പൊലീസുകാരുടെ ഈ പ്രതിഷേധം. അങ്കിത് അശോകനോടുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ അമര്‍ഷമാണ് യതീഷ് ചന്ദ്രയുടെ വീഡിയോ പ്രചരിപ്പിക്കുന്നതിന് പിന്നിലെ കാരണമെന്നാണ് റിപോര്‍ട്.

അതിനിടെ, പൂരദിവസം പൊലീസ് സംഘാടകരെ അടക്കം തടയുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ആനകള്‍ക്ക് നല്‍കാന്‍ പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയുമാണ് പൊലീസ് തടഞ്ഞത്. തൃശ്ശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ അങ്കിത് അശോകിന്റെ നേതൃത്വത്തിലാണ് പട്ടയും കുടയും കൊണ്ടുവരുന്നവരെ തടഞ്ഞത്. 'എടുത്തു കൊണ്ട് പോടാ പട്ട' എന്ന് അങ്കിത് അശോകന്‍ കയര്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ഇതിനിടെയാണ് മുന്‍ കമിഷണര്‍ യതീഷ് ചന്ദ്രയുടെ വീഡിയോ പൊലീസുകാര്‍ പങ്കുവയ്ക്കുന്നതാണ് എന്നതാണ് ശ്രദ്ധേയം. എന്നാല്‍ ഒരു പട്ടയോ കുടയോ കൊണ്ട് നിരവധി പേര്‍ അകത്തു കടക്കാന്‍ ശ്രമിച്ചപ്പോഴാണ് തടഞ്ഞതെന്നാണ് വിഷയത്തില്‍ കമീഷണറുടെ വിശദീകരണം.

Thrissur Pooram | ഉത്സവപ്രേമികളോടൊപ്പം പൂരപ്പറമ്പില്‍ ആര്‍പ്പോ വിളിച്ച് ആവേശം പങ്കുവെച്ച് യതീഷ് ചന്ദ്ര; ഇപ്രാവശ്യം പൊലീസ് ഉദ്യോഗസ്ഥര്‍ സ്റ്റാറ്റസാക്കിവെച്ചിരിക്കുന്നത് മുന്‍ കമീഷണറുടെ വൈറല്‍ വീഡിയോ

വെള്ളിയാഴ്ച രാത്രിയോടെ പൂര പ്രേമികള്‍ക്ക് നേരെ പൊലീസ് ലാത്തിവീശിയതും പൂരനഗരി ബാരികേഡ് വച്ച് കെട്ടിയടച്ചതും വന്‍ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. പൊലീസിന്റെ അനാവശ്യ ഇടപെടല്‍ കാരണം ചരിത്രത്തില്‍ ആദ്യമായി തിരുവമ്പാടി ദേവസ്വം എഴുന്നള്ളത്തും പഞ്ചവാദ്യവും പാതിവഴിയില്‍ ഉപേക്ഷിക്കുകയുണ്ടായി. വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിന്നും ജീവനക്കാരെയും കമിറ്റി അംഗങ്ങളെയും ഒഴിവാക്കാനുള്ള പൊലീസ് നടപടിയും വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.

അതേസമയം, പൂരം നടത്തിപ്പിലെ വീഴ്ചയില്‍ കമീഷണറെയും എസിപിയെയും മാറ്റി മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ് സര്‍കാര്‍. പൊലീസ് ഇടപെടലില്‍ പൂരം അലങ്കോലമായതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടുള്ള അടിയന്തര നടപടി. അങ്കിത് അശോകിനെ സ്ഥലം മാറ്റും. അങ്കിതിന് പുറമേ, അസിസ്റ്റന്റ് കമീഷണര്‍ സുദര്‍ശനെയും തിരഞ്ഞെടുപ്പ് കമീഷന്റെ അനുവാദത്തോടുകൂടി അടിയന്തരമായി സ്ഥലം മാറ്റാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. പൂരത്തിനിടെയുണ്ടായ പൊലീസ് നടപടികളില്‍ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം വിശദ റിപോര്‍ട് സമര്‍പിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

Thrissur Pooram | ഉത്സവപ്രേമികളോടൊപ്പം പൂരപ്പറമ്പില്‍ ആര്‍പ്പോ വിളിച്ച് ആവേശം പങ്കുവെച്ച് യതീഷ് ചന്ദ്ര; ഇപ്രാവശ്യം പൊലീസ് ഉദ്യോഗസ്ഥര്‍ സ്റ്റാറ്റസാക്കിവെച്ചിരിക്കുന്നത് മുന്‍ കമീഷണറുടെ വൈറല്‍ വീഡിയോ

വോടെടുപ്പിന് അഞ്ച് ദിവസം മാത്രം ബാക്കി നില്‍ക്കെ പൂരത്തിന്റെ നടത്തിപ്പിനിടെയുണ്ടായ വീഴ്ചകള്‍ തൃശ്ശൂരില്‍ പുതിയ തിരഞ്ഞെടുപ്പ് വിഷയമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. പൂരം നടത്തിപ്പിലെ വീഴ്ചകളില്‍ സര്‍കാരിനെ പ്രതിക്കൂട്ടിലാക്കിയാണ് ബി ജെ പിയുടെ പ്രചരണം. പൂരം കുളമാക്കി ബി ജെ പിക്ക് വോട് കിട്ടാന്‍ ഇടതുമുന്നണി നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ് പൊലീസിന്റെ അമിത നിയന്ത്രണമെന്നാണ് യു ഡി എഫ് വാദം.

Keywords: News, Kerala, Kerala-News, Thrissur-Pooram, Police-News, Thrissur News, Thrissur Pooram, Police Men, Shares, Yathish Chandra IPS, Ankit Kumar IPS, Social Media, Police, Commissioner, Festival, Pooram, Temple, Devotees, Thrissur Police men shares former Yathish Chandra video in their social media.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia