Poisoned | അധ്യാപിക വഴക്ക് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; പിന്നാലെ വിദ്യാര്‍ഥിനികളെ വിഷം അകത്ത് ചെന്ന നിലയില്‍ കണ്ടെത്തി
Aug 4, 2023, 08:58 IST
തൃശൂര്‍: (www.kvartha.com) അധ്യാപിക വഴക്ക് പറഞ്ഞതിന് പിന്നാലെ രണ്ട് വിദ്യാര്‍ഥിനികളെ വിഷം അകത്ത് ചെന്ന നിലയില്‍ കണ്ടെത്തി. തൃശൂര്‍ ചൊവ്വന്നൂരില്‍ വ്യാഴാഴ്ച (03.08.2023) വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. വിദ്യാര്‍ഥിനികളെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഇരുവരും സമീപത്തെ കടയില്‍ നിന്നും എലിവിഷം വാങ്ങിയതിനുശേഷം വെള്ളത്തില്‍ കലക്കി കുടിക്കുകയായിരുന്നുവെന്നാണ് വിവരം. വിഷം കഴിച്ചവരില്‍ ഒരു കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടന്‍ തന്നെ കുട്ടികളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
സ്കൂളിന് സമീപത്തുള്ള സ്ഥലത്തേക്ക് വെള്ളം കുടിക്കാന്‍ പോകരുതെന്ന് അധ്യാപിക വിദ്യാര്‍ഥിനികള്‍ക്ക് താക്കീത് നല്‍കിയിരുന്നു. ഇത് തെറ്റിച്ച് വിദ്യാര്‍ഥിനികള്‍ വെള്ളം കുടിക്കാന്‍ പോയതിനാണ് അധ്യാപിക ഇരുവരെയും വഴക്കുപറഞ്ഞതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുന്നംകുളം സ്റ്റേഷന് ഹൗസ് ഓഫീസര്‍ യുകെ ശാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രിയിലെത്തി കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. നിലവില്‍ അപകടസാധ്യതയില്ലെന്നും രണ്ടുദിവസത്തിനുശേഷമേ കുട്ടികളുടെ ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Keywords: News, Kerala, Kerala-News, Local-News, Regional-News, Thrissur: Students were found poisoned, Thrissur, Students, Poisoned, Teacher, Relatives, Hospital, Thrissur: Students were found poisoned.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.