Child Died | റൂട് കനാലിന് ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ മൂന്നര വയസുകാരന് മരിച്ചു; ചികിത്സാപിഴവെന്ന് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കള്‍; ഹൃദയാഘാതം ഉണ്ടായെന്ന് ആശുപത്രി അധികൃതര്‍
Nov 7, 2023, 15:42 IST
തൃശ്ശൂര്‍: (KVARTHA) കുന്നംകുളം മലങ്കര ആശുപത്രിയില്‍ റൂട് കനാലിന് ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ മൂന്നര വയസുകാരന് മരിച്ചു. തൃശൂര്‍ മുണ്ടൂര്‍ സ്വദേശികളായി കെവിന് - ഫെല്‍ജ ദമ്പതികളുടെ മകന് ആരോണാണ് മരിച്ചത്. അതേസമയം, ചികിത്സാ പിഴവെന്ന് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തി.
തിങ്കളാഴ്ച (06.11.2023) വൈകിട്ട് 4 മണിയോടെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റൂട് കനാല്‍ സര്‍ജറിക്കായാണ് കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. തുടര്‍ന്ന് ചൊവ്വാഴ്ച (07.11.2023) രാവിലെ 6 മണിയോടെ കുട്ടിയെ സര്‍ജറിക്കായി കൊണ്ടുപോയി. പതിനൊന്നരയോടെ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതര്‍ അതിന് തയാറായില്ലെന്നും പിന്നീട് കുട്ടി മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
ശസ്ത്രക്രിയക്ക് ശേഷം ഹൃദയാഘാതം ഉണ്ടായെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു. ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി. തഹസീല്‍ദാരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടക്കുമെന്നാണ് വിവരം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.