Accident | വടക്കാഞ്ചേരിയില്‍ 10 അടി താഴ്ചയുള്ള തുറന്നിട്ട കാനയില്‍ വീണ് വീട്ടമ്മയ്ക്ക് പരുക്ക്

 


തൃശൂര്‍: (www.kvartha.com) വടക്കാഞ്ചേരിയില്‍ തുറന്നിട്ട കാനയില്‍ വീണ് വീട്ടമ്മയ്ക്ക് പരുക്ക്. അശാസ്ത്രീയമായി നിര്‍മിച്ച നടപ്പാതയില്‍ നിന്നു കാനയിലേക്ക് വീണ് മുണ്ടത്തിക്കോട് സ്വദേശി ഗീതയ്ക്കാണ് (50) പരുക്കേറ്റത്. 10 അടി താഴ്ചയുള്ള കാനയിലേക്കാണു ഇവര്‍ വീണത്.

തൃശൂര്‍ - ഷൊര്‍ണൂര്‍ പിഡബ്ല്യുഡി റോഡിന്റെ കാനയിലാണ് അപകടം ഉണ്ടായത്. തിരക്കുള്ള ജന്‍ക്ഷനില്‍ നിരപ്പല്ലാതെയാണ് ഫുട്പാതിന്റെ സ്ലാബിട്ടിരിക്കുന്നത്. ഫുട്പാത് വന്ന് ചേരുന്ന പത്തടി താഴ്ചയുള്ള കാനക്ക് കൈവരിയുമില്ല.

ഹൃദ്രോഗിയായ ഭര്‍ത്താവിന് മരുന്ന് വാങ്ങാന്‍ പോയതായിരുന്നു ഗീത. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ ഡിസ്ചാര്‍ജ് ചെയ്തു. കാലിനും തലയ്ക്കുമാണ് പരുക്ക്. ഡോക്ടര്‍മാര്‍ വീട്ടില്‍ വിശ്രമിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

Accident | വടക്കാഞ്ചേരിയില്‍ 10 അടി താഴ്ചയുള്ള തുറന്നിട്ട കാനയില്‍ വീണ് വീട്ടമ്മയ്ക്ക് പരുക്ക്

സിവില്‍ സ്റ്റേഷന്‍, കോടതി, സ്‌കൂള്‍ എന്നിങ്ങനെ നിരവധി ആളുകള്‍ വന്ന് പോകുന്ന പ്രദേശത്തായിരുന്നു പിഡബ്ല്യുഡിയുടെ അശാസ്ത്രീയ നിര്‍മാണം. നിരവധി തവണ പരാതി പറഞ്ഞിട്ടും പൊതുമരാമത്ത് വകുപ്പ് ഒന്നും ചെയ്തില്ലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

കാനയുടെ അശാസ്ത്രീയ നിര്‍മാണത്തിനെതിരെ പ്രദേശവാസികള്‍ രംഗത്തെത്തി. കോണ്‍ഗ്രസും പ്രത്യക്ഷ സമരത്തിലേക്ക് പോകാന്‍ തീരുമാനിച്ചിട്ടുണ്ട്.

Keywords: Thrissur: Woman fell in drainage, Thrissur, News, Local News, Hospital, Treatment, Injured, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia