Lightning | തൃശ്ശൂരില്‍ ഇടിമിന്നലേറ്റ് യുവതിയുടെ കേള്‍വി നഷ്ടമായി; അപകടം വീടിന്റെ ഭിത്തിയില്‍ ചാരിനിന്ന് നിന്ന് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ
Oct 25, 2023, 10:04 IST
തൃശ്ശൂര്‍: (KVARTHA) ഇടിമിന്നലേറ്റ് യുവതിയുടെ കേള്‍വി നഷ്ടമായി. പൂമംഗലം സ്വദേശി ഐശ്വര്യയ്ക്കാണ് ഇടിമിന്നലേറ്റത്. വീടിന്റെ ഭിത്തിയില്‍ ചാരിനിന്ന് നിന്ന് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇടത് ചെവിയുടെ കേള്‍വി ശക്തി നഷ്ടമായിത്തിനൊപ്പം ശരീരത്തിലും പൊള്ളലേറ്റു.
ചൊവ്വാഴ്ച (24.10.2023) രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ഇടിമിന്നലേറ്റ് ദൂരേക്ക് തെറിച്ചു വീഴുകയായിരുന്നു. പിന്നീട് ബോധം നഷ്ടപ്പെട്ടു. തുടര്‍ന്ന് ആശുപതിയിലെത്തിച്ചപ്പോഴാണ് കേള്‍വി ശക്തി നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞത്. ഇടിമിന്നലേറ്റ് യുവതിയും കയ്യിലുണ്ടായിരുന്ന ആറ് മാസം പ്രായമായ കുഞ്ഞും തെറിച്ചു വീണു. സമീപപ്രദേശങ്ങളിലെ വീടുകളിലും മിന്നലാക്രമണത്തില്‍ നാശ നഷ്ടം ഉണ്ടായി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.