Robbery | കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവതിയുടെ 3 പവന്റെ മാല കവര്‍ന്നതായി പരാതി
Nov 5, 2023, 10:22 IST
തൃശ്ശൂര്‍: (KVARTHA) വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മൂന്ന് പവന്റെ മാല കവര്‍ന്നതായി പരാതി. പെരിഞ്ഞനം കുറ്റിലക്കടവിലുള്ള കൊച്ചിപ്പറമ്പത്താണ് അതിക്രമം നടന്നത്. രാത്രി ശോഭന പുരുഷോത്തമന്റെ വീട്ടിലാണ് സംഭവം.
ശോഭനയുടെ മകള്‍ പ്രീജുവിന്റെ കഴുത്തില്‍ നിന്നുമാണ് മാല പൊട്ടിച്ചെടുത്തത്. ശോഭനയും പ്രീജുവിന്റെ മകനും ചേര്‍ന്ന് വീടിന്റെ ഗെയിറ്റ് അടക്കാന്‍ പോയ നേരത്ത് പതുങ്ങി നിന്നിരുന്ന കള്ളന് വീട്ടില്‍ കയറി പ്രീജുവിനെ ഭയപ്പെടുത്തി മാല പൊട്ടിച്ചെന്നാണ് പരാതി. കയ്യിലുണ്ടായിരുന്ന കത്തി വീട്ടില്‍ ഉപേക്ഷിച്ചാണ് കള്ളന് കടന്നു കളഞ്ഞത്. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.