Man Died | തൃശ്ശൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം
May 9, 2024, 10:05 IST
തൃശ്ശൂര്‍: (KVARTHA) കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. കേരള അതിര്‍ത്തിയോട് ചേര്‍ന്നുള്ള തമിഴ്‌നാട് വാല്‍പ്പാറയ്ക്കടുത്താണ് സംഭവം. നെടുങ്കുട്രം ആദിവാസി ഊരിലെ രവിയാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ബുധനാഴ്ച (08.05.2024) രാത്രി 9 മണിക്കാണ് സംഭവം. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഊരിലേക്ക് വരുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കാട്ടാനയുടെ മുന്നില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രവിയെ ആക്രമിക്കുകയായിരുന്നു. ചവിട്ടേറ്റ രവിയെ രക്ഷിക്കാനായില്ല. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുകയാണ്.
Keywords: News, Kerala, Thrissur-News, Thrissur News, Local News, Young Man, Died, Wild Elephant, Attack, Valparai News, Thrissur: Young man died in wild elephant attack.
Keywords: News, Kerala, Thrissur-News, Thrissur News, Local News, Young Man, Died, Wild Elephant, Attack, Valparai News, Thrissur: Young man died in wild elephant attack.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.